5 Dec 2023 10:36 AM IST
Summary
2021-22 ല്‍ 92.2 കോടി രൂപ നഷ്ടം രേഖപ്പെടുത്തിയിരുന്നു
പ്രമുഖ ഓണ്‍ലൈന്‍ എന്റര്‍ടെയ്ന്‍മെന്റ് ടിക്കറ്റിംഗ് പ്ലാറ്റ്‌ഫോമായ ബുക്ക് മൈ ഷോ 2022-23 ല്‍ 85.72 കോടി രൂപ ലാഭം നേടി.
2021-22 ല്‍ 92.2 കോടി രൂപ നഷ്ടം രേഖപ്പെടുത്തിയിരുന്നു.
കോവിഡ്19 തളര്‍ത്തിയ സിനിമാ വ്യവസായം 2022-23 സാമ്പത്തിക വര്‍ഷത്തില്‍ തിരിച്ചുവരവിന്റെ പാതയിലാണെന്ന സൂചനയാണു ബുക്ക് മൈ ഷോയുടെ ലാഭത്തിലൂടെ തെളിയുന്നത്.
2021-22 വര്‍ഷത്തില്‍ കോവിഡ്19 മഹാമാരി വിതച്ചതിനാല്‍ സിനിമാ വ്യവസായം തളര്‍ച്ചയിലായിരുന്നു. എന്നാല്‍ 2022-23 ല്‍ ഉപഭോക്താക്കള്‍ സിനിമകള്‍ കാണാനും മറ്റ് ഇവന്റുകളില്‍ പങ്കെടുക്കാനും വീടിനു പുറത്തേക്ക് ഇറങ്ങാന്‍ തുടങ്ങി. ഇതാണു 2022-23 ല്‍ ബുക്ക് മൈ ഷോയ്ക്ക് ലാഭം നേടാന്‍ സഹായകരമായത്.
ബിഗ് ട്രീ എന്റര്‍ടെയ്ന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണു ബുക്ക് മൈ ഷോ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ നെറ്റ് വര്‍ക്ക് 18-ന്റെയും ആക്‌സലിന്റെയും പിന്തുണയുണ്ട് ബുക്ക് മൈ ഷോയ്ക്ക്.
2021-22 സാമ്പത്തിക വര്‍ഷത്തില്‍ 277 കോടി രൂപയായിരുന്നു കമ്പനിയുടെ വരുമാനം.
ഇതില്‍ നിന്ന് 2022-23 എത്തിയപ്പോള്‍ വരുമാനം മൂന്നിരട്ടി വര്‍ധിച്ച് ഏകദേശം 975.5 കോടി രൂപയിലെത്തി.
കമ്പനിയുടെ മൊത്തം പ്രവര്‍ത്തന വരുമാനത്തിന്റെ 63 ശതമാനം ലഭിക്കുന്നത് ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗിലൂടെയാണ്.
2022-23 ല്‍ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗില്‍ നിന്നുള്ള വരുമാനം 613 കോടി രൂപയാണ്. ഇത് 2021-22 ല്‍ 218 കോടി രൂപയുമായിരുന്നു.
അഡ്വര്‍ടൈസിംഗ്, സ്ട്രീമിംഗ്, ഫുഡ് ആന്‍ഡ് ബിവറേജസ് സെയില്‍, മറ്റ് നോണ്‍ ഓപറേറ്റിംഗ് ഇന്‍കം എന്നിങ്ങനെയായി 2022-23 ല്‍ 1,026 കോടി രൂപ ലഭിച്ചു.
ഇത് 2021-22 ല്‍ 302 കോടി രൂപയായിരുന്നു.
ലൈവ് ഇവന്റ്‌സ് ബിസിനസില്‍ നിന്നും വരുമാനമായി 237 കോടി രൂപ 2022-23-ല്‍ ലഭിച്ചു. 2021-22 ല്‍ ഇത് 25 കോടി രൂപയായിരുന്നു.