image

30 Jan 2025 3:33 PM GMT

News

ബാങ്ക് ഓഫ് ബറോഡയുടെ അറ്റാദായം 6% ഉയർന്നു

MyFin Desk

ബാങ്ക് ഓഫ് ബറോഡയുടെ അറ്റാദായം 6% ഉയർന്നു
X

ഡിസംബർ പാദത്തിൽ ബാങ്ക് ഓഫ് ബറോഡയുടെ അറ്റാദായം 5.6 ശതമാനം ഉയർന്ന് 4,837 കോടി രൂപയായി. മുൻ വർഷം ഇതേ പാദത്തിൽ 4,579 കോടി രൂപയായിരുന്നു അറ്റാദായം. നടപ്പ് സാമ്പത്തിക വര്‍ഷം ബാങ്കിന്റെ മൊത്തം വരുമാനം 34,676 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 31,416 കോടി രൂപയായിരുന്നു. അവലോകന പാദത്തിൽ പലിശ വരുമാനം 30,908 കോടി രൂപയായി. മുൻ വർഷം ഇതേ കാലയളവിൽ ഇത് 28,605 കോടി രൂപയായിരുന്നു.

2025 സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിൽ അറ്റ ​​പലിശ വരുമാനം (NII) 3 ശതമാനം വർധിച്ച് 11,417 കോടി രൂപയായി. മുൻ സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിൽ ഇത് 7,015 കോടി രൂപയായിരുന്നു.

ബാങ്കിന്റെ മൊത്ത നിഷ്ക്രിയ ആസ്തി അനുപാതം കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 3.08 ശതമാനത്തിൽ നിന്ന് 2.43 ശതമാനമായി കുറഞ്ഞിട്ടുണ്ട്. അതുപോലെ, അറ്റ ​​നിഷ്ക്രിയ ആസ്തികൾ കഴിഞ്ഞ സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിന്റെ അവസാനത്തിൽ 0.7 ശതമാനത്തിൽ നിന്ന് 0.59 ശതമാനമായി കുറഞ്ഞു.