9 Sept 2023 5:52 AM
Summary
- യുഎസ് സുരക്ഷാ ഉപദേഷ്ടാവാണ് പ്രസിഡന്റിന്റെ കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ പുറത്തുവിട്ടത്
- ജി20ക്കുശേഷം ബൈഡന്‍ വിയറ്റ്‌നാമിലേക്ക് പോകും
ജി20 ഉച്ചകോടിക്കിടെ ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാംഗുമായി കൂടിക്കാഴ്ച നടത്താന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പ്രസിഡന്റിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവനാണ് പ്രസിഡന്റ് വാഷിംഗ്ടണില്‍ നിന്ന് യാത്ര പുറപ്പെട്ടതിന് ശേഷം ഉച്ചകോടി അജണ്ടയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് വിശദീകരിച്ചത്. ജി20 ഉച്ചകോടിക്കുശേഷം ബൈഡന്‍ വിയറ്റ്‌നാമിലേക്ക് പോകും.
ബെയ്ജിംഗില്‍ ഒരു പതിവ് പത്രസമ്മേളനത്തില്‍ നടക്കാന്‍ സാധ്യതയുള്ള കൂടിക്കാഴ്ചകളെക്കുറിച്ച് ചോദിച്ചപ്പോള്‍ ചൈനീസ് അധികൃതര്‍ക്ക് വാഗ്ദാനം ചെയ്യാന്‍ പ്രത്യേക വിവരങ്ങള്‍ ഒന്നും തന്നെയില്ലെന്നായിരുന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗിന്റെ മറുപടി.
നേരത്തെ ജി20 ഉച്ചകോടി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് ഒഴിവാക്കിയത് സംബന്ധിച്ച് യുഎസ് പ്രസിന്‍ഡന്റ് നിരാശ പ്രകടിപ്പിച്ചിരുന്നു.