9 Sept 2023 1:04 PM IST
Summary
- ഉച്ചകോടിയില്‍ അമേരിക്കന്‍ നയങ്ങള്‍ക്ക് പ്രാമുഖ്യമെന്ന് ബൈഡന്‍
- ഷി ജിന്‍പിംഗ് പിന്മാറാനുള്ള കാരണങ്ങളിലൊന്ന് പാശ്ചാത്യ നിലപാടുകളാണെന്ന് സൂചന
ജി20 ഉച്ചകോടിയില്‍ അമേരിക്കന്‍ നയങ്ങള്‍ക്ക് പ്രാമുഖ്യം നൽകുന്ന സമിതിയെന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ജി20യെ അമേരിക്കന്‍ പക്ഷത്ത് എത്തിക്കാനുള്ള ശ്രമവുമായാണ് യുഎസ് പ്രസിഡന്റ് എത്തിയത് എന്ന് ഇതോടെ വ്യക്തമാവുകയാണ്. ഇന്ത്യയിലേക്ക് തിരിക്കും മുമ്പ് സമൂഹ മാധ്യമത്തിൽ പ്രസിദ്ധീകരിച്ച ഒരു പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
``ഞാൻ ജി 20 യിൽ പങ്കെടുക്കാൻ തിരിക്കുയാണ്. അന്താരാഷ്ട്ര സാമ്പത്തിക സഹകരണത്തിനുള്ള ഏറ്റവും വലിയ ഫോറം ആണ് ജി 20 . അമേരിക്കയുടെ താല്പര്യങ്ങളുടെ വ്യാപനത്തിൽ ശ്രദ്ധ കൊടുക്കുന്ന, വികസ്വര രാഷ്ട്രങ്ങളുടെ വികസനം ഉറപ്പാക്കുന്ന ഫോറം'' ഇന്ത്യയിലേക്ക് യാത്ര തിരിക്കുന്നതിന് മുമ്പ് അദ്ദേഹം സമൂഹ മാധ്യമത്തിൽ കുറിച്ചു.``
``നിങ്ങൾ പറയുന്നതുപോലെ ഇത് പ്രസിഡന്റും ഇന്ത്യൻ പ്രധനമന്ത്രിയും തമ്മിലുള്ള ഒരു ഔദോഗിക ചർച്ച അല്ല . പ്രസിഡന്റ് എത്തിയിരിക്കുന്നത് ജി 20 യിൽ പങ്കെടുക്കുന്നതിനാണ്. അതുകൊണ്ടു തന്നെ പ്രസിഡന്റ് പ്രധാനമന്ത്രിയെ അദ്ദേത്തിന്റെ വസതിയിൽ സന്ദർശിക്കുന്നത് . അല്ലെങ്കിൽ കൂടിക്കാഴച പ്രധാനമന്ത്രിയുടെ ഓഫീസിൽ വച്ച് ആകുമായിരുന്നു.'' അമേരിക്കൻ ദേശീയ ശുക്രക്ഷേ ഉപദേശകൻ ജേക്ക് സള്ളിവൻ ബൈഡനെ അനുഗമിക്കുന്ന അമേരിക്കൻ പത്രപ്രവർത്തകരോട് പറഞ്ഞു.
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് ഉച്ചകോടിയില്‍ നിന്ന് പിന്‍വാങ്ങാനുള്ള കാരണങ്ങളിലൊന്ന് ഇതാണ് എന്ന് കരുതപ്പെടുന്നു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ എത്താത്തതിന് പലകാരണങ്ങള്‍ ഉണ്ട്. എന്നാല്‍ ഷി പിന്മാറിയതിന് വ്യക്തമായ കാരണമില്ല. അവസാന നിമിഷമായിരുന്നു ഈ തീരുമാനം.
ഉച്ചകോടിയില്‍ പാശ്ചാത്യ രാജ്യങ്ങളുടെ അഭിപ്രായങ്ങള്‍ക്ക് മേധാവിത്വം ലഭിക്കുകയും മറ്റുള്ളവര്‍ അവര്‍ക്കൊപ്പം ചേരുകയും വേണമെന്ന അലിഖിത നിയമമുണ്ടെന്ന് ആരോപണമുണ്ട്. ഇത് ചൈന നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാരണത്താലാണ് ബ്രിക്‌സ് കൂട്ടായ്മയെ വികസിപ്പിച്ച് ഒരു പാശ്ചാത്യവിരുദ്ധ ചേരിയാക്കാനുള്ള ശ്രമം ബെയ്ജിംഗ് നടത്തുന്നത്. ഇത്തവണ ദക്ഷിണാഫ്രിക്കയില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ കൂടുതല്‍ അംഗങ്ങളെ കൂട്ടായ്മയിലേക്ക് ചേര്‍ക്കാന്‍ തീരുമാനിക്കുകയും ആറ് രാജ്യങ്ങളെ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു.
ഇന്ത്യയും പഴയ റഷ്യന്‍ ചേരിയില്‍നിന്ന് യുഎസ് പക്ഷത്തേക്ക് നീങ്ങാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഇക്കുറി ചൈനീസ് പ്രസിഡന്റും വിട്ടുനിന്നതോടെ ഭൂരിപക്ഷവും പാശ്ചാത്യ രാജ്യങ്ങളുടെ നിലപാട് അംഗീകരിക്കുന്ന നേതാക്കളാകും ഉച്ചകോടിയില്‍ ഉണ്ടാകുന്നത്.
ചൈനീസ് പ്രധാനമന്ത്രിയും റഷ്യന്‍ വിദേശകാര്യമന്ത്രിയും എതിര്‍ശബ്ദമായി ഉണ്ടെങ്കിലും ഭൂരിപക്ഷം പാശ്ചാത്യ നയങ്ങള്‍ക്കൊപ്പമായിരിക്കും എന്ന് വ്യക്തമാണ്. ബൈഡന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ് അത് വ്യക്തമാക്കുന്നു.
ഈ ഉച്ചകോടിയോടുകൂടി അന്താരാഷ്ട സമൂഹത്തില്‍ ഒരു വിള്ളല്‍ വീഴാനുള്ള സാധ്യതയും ഏറെയാണ്. റഷ്യയുടെയും ചൈനയുടേയും പക്ഷത്തുള്ള രാജ്യങ്ങളും പാശ്ചാത്യര്‍ക്കൊപ്പമുള്ളവരെന്നും രണ്ട് വിഭാഗമായി തിരിഞ്ഞാലും അത്ഭുതപ്പെടാനില്ല. ഇതിന് അടിസ്ഥാന കാരണമാകുക ഉക്രൈന്‍ യുദ്ധവുമായിരിക്കും.
റഷ്യയുടെയും ചൈനയുടേയും സമ്പദ് വ്യവസ്ഥകളെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയുള്ള പാശ്ചാത്യ നീക്കങ്ങള്‍ക്ക് ഇനി വേഗതയേറും. അതിന് പ്രതികരണങ്ങളും ഉണ്ടാകും. ഇപ്പോള്‍ത്തന്നെ മോസ്‌കോയും ബെയ്ജിംഗും സാമ്പത്തിക പ്രതിസന്ധിയിലാണ്. ഒരാളെ യുദ്ധം തളര്‍ത്തി. ചൈനയെ വ്യാപാരയുദ്ധവും കോവിഡും തകര്‍ത്തു. ഇനി ജി20യില്‍ ഒരു സംയുക്ത പ്രഖ്യാപനം ഉണ്ടാകുമോ എന്നാണ് അറിയേണ്ടത്.