11 Oct 2023 4:26 PM IST
Summary
ഊര്‍ജ്ജ വിപ്ലവത്തിന്റെ മുന്‍നിരയില്‍ നില്‍ക്കുന്ന കണ്ടുപിടുത്ത൦
ഹരിത ഹൈഡ്രജന്‍ ഉത്പാദനത്തില്‍ വിപ്ലവം സൃഷ്ടിക്കുന്ന കണ്ടുപിടുത്തവുമായി ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി. വലിയ തോതില്‍ ഹരിത ഹൈഡ്രജന്‍ ഉത്പാദനം സാധ്യമാക്കുന്ന നൂതന ക്വാണ്ടം സാങ്കേതിക വിദ്യയാണ് ബിഎച്ച് യുവിലെ ഗ്രീന്‍ കെപ്ലറേറ്റ് ടീം വികസിപ്പിച്ചെടുത്തത്. ഇത് ഊര്‍ജ്ജ ഉത്പാദനം, ഗതാഗതം, കൃഷി എന്നിങ്ങനെ ഹൈഡ്രജന്‍ ഉപയോഗം അധികമായി വേണ്ട മേഖലകളിലെല്ലാം വലിയ വിപ്ലവം സൃഷ്ടിക്കുന്ന കണ്ടുപിടുത്തമാണ്. ഊര്‍ജ്ജ വിപ്ലവത്തിന്റെ മുന്‍നിരയില്‍ നില്‍ക്കുന്ന കണ്ടുപിടുത്തമാണിതെന്നാണ് വിദഗ്ധാഭിപ്രായം.
യൂണിവേഴ്‌സിറ്റിയിലെ ഡോ.സോമനാഥ് ഗരായ്, പ്രൊഫ.എസ്. ശ്രീകൃഷ്ണ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്. പരിസ്ഥിതി സൗഹൃദ ഊര്‍ജ്ജ ബദലാണ് ഹരിത ഹൈഡ്രജന്‍. ഉയര്‍ന്ന പ്രോട്ടോണ്‍ ലഭ്യത, ചലനാത്മകത എന്നിവയ്‌ക്കൊപ്പം ചാര്‍ജ്ജര്‍ ട്രാന്‍സ്ഫര്‍ സിസ്റ്റമുള്ള അടുത്ത തലമുറ ക്വാണ്ടം പവര്‍ ഫോട്ടോ-കാറ്റലിസ്റ്റും ഗവേഷകര്‍ അവതരിപ്പിച്ചിട്ടുണ്ട്. അതിനൊപ്പം ഊര്‍ജ്ജ ഉത്പാദനത്തിന് ആവശ്യമായ ക്വാണ്ടം കാറ്റലിറ്റിക് ആപ്ലിക്കേഷനുകളും അവതരിപ്പിച്ചിട്ടുണ്ട്.
ക്വാണ്ടം എന്‍കാപ്‌സുലേഷന്‍ കെമിസ്ട്രിയുടെ നേട്ടങ്ങളെ ഉപയോഗപ്പെടുത്തി എച്ച് 2 സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുക എന്ന പദ്ധതിക്കു കീഴിലാണ് ഈ വിപ്ലവകരാമായ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തിരിക്കുന്നത്.
ക്ലീന്‍ എനര്‍ജി റിസര്‍ച്ച് ഇനിഷ്യേറ്റിവിലെ ഹൈഡ്രജന്‍ ആന്‍ഡ് ഫ്യൂവല്‍ സെല്‍ പ്രോഗ്രാമിന് നിലവില്‍ പേറ്റന്റ് അംഗീകാരം ലഭിച്ചിട്ടില്ല.
ഫോട്ടോകെമിക്കല്‍ റിയാക്ടറുകളുടെ ഏറ്റവും പുതിയ രൂപകല്‍പ്പനയില്‍ ഇന്റഗ്രേറ്റഡ് ഇലുമിനേഷന്‍ അസംബ്ലിയും സൗരോര്‍ജ്ജത്തിന്റെ ഉപയോഗം പരമാവധി വര്‍ധിപ്പിക്കുന്ന ബാഹ്യ കോണ്‍കേവ് റിഫ്‌ളക്റ്റീവ് പാനലുകളും ഉള്‍പ്പെടുന്നു. വ്യാവസായിക ലോഹ മാലിന്യങ്ങള്‍ ഉപയോഗിക്കുന്ന ഇലക്ട്രോണ്‍ ഇന്‍ജെക്റ്റര്‍ സംവിധാനം ഉള്‍പ്പെടുത്തി തുടര്‍ച്ചയായ ഇലക്ട്രോണ്‍-കപ്പിള്‍ഡ് പ്രോട്ടോണ്‍ വിതരണ സംവിധാനമാണ് ഗവേഷക ടീം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
കര്‍ശനമായ ഒപ്റ്റിമൈസേഷന് ശേഷം, ലബോറട്ടറി സ്‌കെയിലില്‍ ഓരോ 10 ഗ്രാം ക്വാണ്ടം ഫോട്ടോകാറ്റാലിസ്റ്റുകളും മിനിറ്റില്‍ ഏകദേശം 1 ലിറ്റര്‍ ഗ്രീന്‍ ഹൈഡ്രജന്‍ ഉത്പാദനം നടത്തുന്നു എന്ന നിലയിലേക്ക് എത്താന്‍ ടീമിന് സാധിച്ചു. ഉത്പാദിപ്പിക്കപ്പെടുന്ന ഹൈഡ്രജന്‍ വാതകം ശുദ്ധമായതിനാല്‍ അധിക ശുദ്ധീകരണത്തിന്റെ ആവശ്യം വരുന്നില്ല. ഈ സവിശേഷത ഈ വിപ്ലവകരമായ സാങ്കേതികവിദ്യയുടെ ചെലവ് ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കന്നു. ഈ കണ്ടുപിടുത്തം ഊര്‍ജ്ജ ഉല്‍പാദനം, ഗതാഗതം, കൃഷി എന്നിവയുള്‍പ്പെടെ വിവിധ മേഖലകളില്‍ വ്യാപിച്ചുകിടക്കുന്ന സാധ്യതകളുടെ സമ്പത്ത് തുറക്കുന്നതുമാണ്.
കേന്ദ്ര സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഡിപ്പാര്‍ട്ട്‌മെന്റാണ് ഗവേഷണത്തിന് പിന്തുണ നല്‍കുന്നത്. ഗ്രീന്‍ കെപ്ലറേറ്റ് ടീം ഈ പദ്ധതിയുടെ ഭാഗമായി വിവിധ ശ്രേണിയിലുള്ള എഞ്ചിന്‍, സിലിണ്ടര്‍ ശേഷികളുള്ള വാഹനങ്ങളിലും മറ്റും ഇത് പ്രവര്‍ത്തിപ്പിച്ച് നോക്കുകയും ചെയ്തു.
സാങ്കേതികവിദ്യ വാരണാസി സര്‍വകലാശാലയില് ഡിഎസ്ടി കാലാവസ്ഥാ വ്യതിയാന ക്ലീന് എനര്ജി ഡിവിഷന് മേധാവി ഡോ.അനിത ഗുപ്ത, കാലാവസ്ഥാ വ്യതിയാനം, ക്ലീന് എനര്ജി ഡിവിഷന് ശാസ്ത്രജ്ഞനും ഡയറക്ടറുമായ ഡോ.രഞ്ജിത്ത് കൃഷ്ണ പൈ, ഡല്‍ഹി ഐഐടി വിദഗ്ധ സമിതി ചെയര്‍മാന്‍ പ്രൊഫസര്‍് ആര്‍ ആര്‍് സോന്‍ഡെ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.