image

23 April 2024 12:10 PM GMT

News

ഓള്‍-ഇന്‍-വണ്‍ പേയ്മെന്റ് സംവിധാനം അവതരിപ്പിച്ച് ഭാരത്പേ

MyFin Desk

bharatpay 9 with all-in-one payment system
X

Summary

  • ആദ്യ ഘട്ടത്തില്‍ ഏകദേശം 100 നഗരങ്ങളില്‍ ഉല്‍പ്പന്നം അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നതായി കമ്പനി പ്രസ്താവനയില്‍ പറഞ്ഞു
  • അടുത്ത 6 മാസത്തിനുള്ളില്‍ ഇത് 450 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും
  • വ്യാപാരികള്‍ക്കായുള്ള ഇടപാടുകള്‍ കാര്യക്ഷമമാക്കുന്നതിനാണ് ഭാരത്പേ വണ്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്


ഇന്ത്യന്‍ ഫിന്‍ടെക് പ്രമുഖരായ ഭാരത്പേ, പിഓഎസ് (പോയിന്റ് ഓഫ് സെയില്‍), ക്യുആര്‍ കോഡ്, സ്പീക്കര്‍ എന്നിവ ഒരു ഉപകരണത്തിലേക്ക് സമന്വയിപ്പിക്കുന്ന ഓള്‍-ഇന്‍-വണ്‍ പേയ്മെന്റ് ഉല്‍പ്പന്നമായ ഭാരത്പേ വണ്‍ പുറത്തിറക്കി. ആദ്യ ഘട്ടത്തില്‍ ഏകദേശം 100 നഗരങ്ങളില്‍ ഉല്‍പ്പന്നം അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നതായി കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. അടുത്ത 6 മാസത്തിനുള്ളില്‍ ഇത് 450 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും.

'ഹൈ-ഡെഫനിഷന്‍ ടച്ച്സ്‌ക്രീന്‍ ഡിസ്പ്ലേ, 4ജി, വൈഫൈ കണക്റ്റിവിറ്റി, ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റം എന്നിവയാല്‍ സജ്ജീകരിച്ചിരിക്കുന്ന ഭാരത്പേ വണ്‍ മെച്ചപ്പെട്ട പ്രകടനവും സുരക്ഷയും നല്‍കുന്നു.

ഉപയോക്തൃ-സൗഹൃദ ഇന്റര്‍ഫേസ്, പോര്‍ട്ടബിള്‍ ഡിസൈന്‍, സമഗ്രമായ ഇടപാട് ഡാഷ്ബോര്‍ഡുകള്‍ എന്നിവ ഉപയോഗിച്ച് ഭാരത്പേ വണ്‍ ഓഫ്ലൈന്‍ വ്യാപാരികളുടെ വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ നിറവേറ്റുമെന്ന് കമ്പനി പ്രസ്താവനയില്‍ പറയുന്നു.

വ്യാപാരികള്‍ക്കായുള്ള ഇടപാടുകള്‍ കാര്യക്ഷമമാക്കുന്നതിനാണ് ഭാരത്പേ വണ്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഡൈനാമിക്, സ്റ്റാറ്റിക് ക്യുആര്‍ കോഡ്, ടാപ്പ് ആന്‍ഡ് പേയ്മെന്റ്, പരമ്പരാഗത കാര്‍ഡ് പേയ്മെന്റ് ഓപ്ഷനുകള്‍ എന്നിവയുള്‍പ്പെടെയുള്ള വൈവിധ്യമാര്‍ന്ന പേയ്മെന്റ് സ്വീകാര്യത ഓപ്ഷനുകള്‍ ഇതില്‍ വാഗ്ദാനം ചെയ്യുന്നു.