28 Nov 2023 5:27 PM IST
Summary
ഭാരത് പേയുടെ പോയിന്റ് ഓഫ് സെയില്‍ ബിസിനസ് പ്രതിവര്‍ഷം 29,000 കോടി രൂപയിലധികം വരും
ഡിജിറ്റല്‍ പേയ്‌മെന്റ് സ്ഥാപനമായ ഭാരത് പേ ഒക്ടോബറില്‍ പ്രവര്‍ത്തനലാഭം നേടിയെന്നു നവംബര്‍ 28ന് കമ്പനി അറിയിച്ചു. 2018-ല്‍ പ്രവര്‍ത്തനം ആരംഭിച്ചതിനു ശേഷം ആദ്യമായിട്ടാണു കമ്പനി ലാഭം കൈവരിക്കുന്നത്. അതേസമയം കമ്പനി എത്ര രൂപയാണ് പ്രവര്‍ത്തനലാഭമായി നേടിയതെന്നു വ്യക്തമാക്കിയിട്ടില്ല.
2023 ഒക്ടോബറില്‍ വാര്‍ഷിക വരുമാനമായി കമ്പനി നേടിയത് 1500 കോടി രൂപയാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 31 ശതമാനം വളര്‍ച്ച ഇക്കാര്യത്തില്‍ കൈവരിച്ചു. വായ്പ, പേയ്‌മെന്റ് ബിസിനസ്സിലെ ഗണ്യമായ വളര്‍ച്ചയുടെ പശ്ചാത്തലത്തിലാണ് വാര്‍ഷിക വരുമാനത്തില്‍ നേട്ടം കൈവരിക്കാനായത്.
450-ലധികം നഗരങ്ങളിലായി 1.3 കോടി വ്യാപാരികളുടെ ശൃംഖലയുള്ള കമ്പനിയാണു ഭാരത് പേ. ഇതിനു പുറമെ യുപിഐ ഓഫ്‌ലൈന്‍ ഇടപാടുകളിലെ മുന്‍നിരക്കാരുമാണ്.
ഭാരത് പേയുടെ പോയിന്റ് ഓഫ് സെയില്‍ (pos ) ബിസിനസ് പ്രതിവര്‍ഷം 29,000 കോടി രൂപയിലധികം മൂല്യം വരുന്ന പേയ്‌മെന്റുകള്‍ പ്രോസസ്സ് ചെയ്യുന്നുണ്ട്.
റിബിറ്റ് ക്യാപിറ്റല്‍, ഇന്‍സൈറ്റ് പാര്‍ട്‌ണേഴ്‌സ്, പീക്ക് xv പാര്‍ട്‌ണേഴ്‌സ് എന്നിവര്‍ ഭാരത് പേയിലെ ചില പ്രധാന നിക്ഷേപകരാണ്.