20 Jan 2024 6:52 AM
Summary
- സഞ്ചരിച്ചത് 96,491 വിനോദസഞ്ചാരികള്‍
- ഭാരത് ഗൗരവ് ട്രെയിന്‍ കഴിഞ്ഞ വര്‍ഷം 172 ട്രിപ്പുകള്‍ നടത്തി
- ശ്രീറാം-ജാനകി യാത്ര, ശ്രീജഗന്നാഥ് യാത്ര, ഗര്‍വി ഗുജറാത്ത് ടൂര്‍, അംബേദ്കര്‍ സര്‍ക്യൂട്ട്, നോര്‍ത്ത്-ഈസ്റ്റ് ടൂര്‍ എന്നിവയാണ് ഭൂരിഭാഗം ടൂറിസ്റ്റുകളും ഇഷ്ടപ്പെട്ടത്
ഇന്ത്യയുടെ സമ്പന്നമായ സംസ്‌കാരവും മഹത്തായ പൈതൃകവും മനസിലാക്കാനായി ഇന്ത്യന്‍ റെയില്‍വേയുടെ നേതൃത്വത്തില്‍ തുടക്കമിട്ട ടൂറിസ്റ്റ് സര്‍ക്യൂട്ട് ട്രെയിന്‍ സര്‍വീസായ ഭാരത് ഗൗരവ് ട്രെയിന്‍ കഴിഞ്ഞ വര്‍ഷം 172 ട്രിപ്പുകള്‍ നടത്തിയതായി ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു.
ഇതുവഴി 96,491 വിനോദസഞ്ചാരികള്‍ 24 സംസ്ഥാനങ്ങളിലും, കേന്ദ്രഭരണ പ്രദേശങ്ങളിലുമായി വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതായും ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു.
ശ്രീറാം-ജാനകി യാത്ര, ശ്രീജഗന്നാഥ് യാത്ര, ഗര്‍വി ഗുജറാത്ത് ടൂര്‍, അംബേദ്കര്‍ സര്‍ക്യൂട്ട്, നോര്‍ത്ത്-ഈസ്റ്റ് ടൂര്‍ എന്നിവയാണ് ഭാരത് ഗൗരവ് ട്രെയിനിലൂടെ സഞ്ചരിക്കാന്‍ ഭൂരിഭാഗം ടൂറിസ്റ്റുകളും ഇഷ്ടപ്പെട്ടതെന്ന് റെയില്‍വേ അറിയിച്ചു.