image

7 Nov 2024 2:19 PM GMT

News

ഭാരത് ബ്രാൻഡ് രണ്ടാംഘട്ട വിൽപ്പന ആരംഭിച്ചു, നിരക്കുകൾ ഇങ്ങനെ

MyFin Desk

Bharat Brand second phase of sales begins
X

ഭാരത് ബ്രാൻഡ് രണ്ടാംഘട്ട വിൽപ്പന ആരംഭിച്ചു, നിരക്കുകൾ ഇങ്ങനെ

ഭാരത് ബ്രാൻഡ് രണ്ടാം ഘട്ട വിൽപ്പന കേന്ദ്ര സർക്കാർ ആരംഭിച്ചു. സബ്‌സിഡി നിരക്കിൽ ഉപഭോക്താക്കൾക്ക് സാധനങ്ങൾ ലഭിക്കും. അരി, ഗോതമ്പ്, സുഗന്ധ വ്യഞ്ജനങ്ങൾ, പറയറുവർഗങ്ങൾ, എണ്ണക്കുരു, ഉള്ളി എന്നിവ സബ്സിഡ് നിരക്കിൽ വാങ്ങാൻ സാധിക്കും. ഭാരത് ബ്രാൻഡ് ഉത്പന്നങ്ങൾ നാഫെഡ്, എൻസിസിഎഫ്, സെൻട്രൽ സ്റ്റോറുകൾ,കേന്ദ്രീയ ഭണ്ഡാര്‍ എന്നീ സഹകരണ സ്ഥാപനങ്ങളിലൂടെ വാങ്ങാനാകും. മാത്രമല്ല, ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെയും സാധനങ്ങൾ വാങ്ങാൻ സാധിക്കും. ജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ഭക്ഷ്യവസ്തുക്കൾ നൽകാൻ കഴിഞ്ഞ വർഷമാണ് പദ്ധതി ആരംഭിച്ചത്.

റീട്ടെയിൽ വിൽപ്പന പദ്ധതിയുടെ ആദ്യ ഘട്ടം 2023 ഒക്ടോബറിൽ ആരംഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഗോതമ്പ് പൊടി, അരി തുടങ്ങിയ ഭക്ഷ്യ വസ്തുക്കളാണ് വിൽപ്പനക്കായി എത്തുന്നത്. അരി കിലോയ്‌ക്ക് 34 രൂപ നിരക്കിൽ ലഭ്യമാകും. മാത്രമല്ല, അഞ്ച് കിലോ ഗോതമ്പ് പൊടി കിലോയ്‌ക്ക് 30 രൂപ നിരക്കിൽ ലഭിക്കും. ആദ്യ ഘട്ടത്തിൽ ഗോതമ്പ് പൊടി കിലോയ്‌ക്ക് 27.5 രൂപയ്‌ക്കും അരി 29 രൂപക്കുമായിരുന്നു നൽകിയിരുന്നത്.

പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ 3.69 ലക്ഷം ടൺ ഗോതമ്പും 2.91 ലക്ഷം ടൺ അരിയും സെൻട്രൽ ഫുഡ് കോർപ്പറേഷൻ വിതരണം ചെയ്യുന്നുണ്ടെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു. 15.20 ലക്ഷം ടൺ ഗോതമ്പ് പൊടിയും 14.58 ലക്ഷം ടൺ അരി ആണ് ആദ്യഘട്ടത്തിൽ വിതരണം ചെയ്തത്.