12 Dec 2023 7:12 AM
Summary
- എപ്പോള്‍ ആയിരിക്കും വന്ദേഭാരത് സര്‍വീസ് ആരംഭിക്കുകയെന്നു റെയില്‍വേ വ്യക്തമാക്കിയിട്ടില്ല
- കോയമ്പത്തൂര്‍-ചെന്നൈ സെന്‍ട്രല്‍ റൂട്ടില്‍ ഇപ്പോള്‍ ഒരു വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് നടത്തുന്നുണ്ട്
- ബെംഗളുരു-കോയമ്പത്തൂര്‍ റൂട്ടില്‍ ഉദയ് എക്‌സ്പ്രസ് (22666) എന്ന സെമി-ഹൈ സ്പീഡ് ട്രെയിന്‍ സര്‍വീസ് നടത്തുന്നുണ്ട്
യാത്രക്കാരുടെ വര്‍ദ്ധിച്ചു വരുന്ന ആവശ്യം കണക്കിലെടുത്ത് ഇന്ത്യന്‍ റെയില്‍വേ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍ ബെംഗളുരു-കോയമ്പത്തൂര്‍ റൂട്ടില്‍ സര്‍വീസ് നടത്താനൊരുങ്ങുന്നു.
ഈ റൂട്ടില്‍ എപ്പോള്‍ ആയിരിക്കും വന്ദേഭാരത് സര്‍വീസ് ആരംഭിക്കുകയെന്നു റെയില്‍വേ വ്യക്തമാക്കിയിട്ടില്ല.
ഈ റൂട്ടില്‍ സര്‍വീസ് ആരംഭിക്കുന്നതോടെ കോയമ്പത്തൂരിന് ലഭിക്കുന്ന രണ്ടാമത്തെ വന്ദേഭാരത് ട്രെയിനായിരിക്കും. കോയമ്പത്തൂര്‍-ചെന്നൈ സെന്‍ട്രല്‍ റൂട്ടില്‍ ഇപ്പോള്‍ ഒരു വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് നടത്തുന്നുണ്ട്.
ഇപ്പോള്‍ ബെംഗളുരു-കോയമ്പത്തൂര്‍ റൂട്ടില്‍ ഉദയ് എക്‌സ്പ്രസ് (22666) എന്ന സെമി-ഹൈ സ്പീഡ് ട്രെയിന്‍ സര്‍വീസ് നടത്തുന്നുണ്ട്.
ചൊവ്വാഴ്ച ഒഴികെയുള്ള എല്ലാ പ്രവൃത്തിദിവസങ്ങളിലും ഈ ട്രെയിന്‍ സര്‍വീസ് നടത്തുന്നുണ്ട്.
തിരുപ്പൂര്‍, ഈറോഡ് ജംഗ്ഷന്‍, സേലം ജ്ംഗ്ഷന്‍, കുപ്പം, കൃഷ്ണരാജപുരം എന്നിവിടങ്ങളില്‍ സ്റ്റോപ്പുള്ള ട്രെയിന്‍ ആറ് മണിക്കൂര്‍ 45 മണിക്കൂര്‍ കൊണ്ടാണ് കോയമ്പത്തൂര്‍-ബെംഗളുരു സര്‍വീസ് നടത്തുന്നത്.