image

31 Dec 2023 6:03 AM

News

ബെംഗളൂരു സബ്അര്‍ബന്‍ റെയില്‍: കനക ലൈന്‍ കരാര്‍ ലാർസൻ ആൻഡ് ടൂബ്രോയ്ക്ക്

MyFin Desk

bengaluru suburban rail, kanaka line contract to larsen and toubro
X

Summary

  • കോറിഡോര്‍ 2നും 4നും 4നും ആദ്യ ഘട്ടത്തില്‍ മുന്‍ഗണന
  • കോറിഡോര്‍ 2ന്‍റെ കരാറും എന്‍ ആന്‍ടി ടി നേടിയിരുന്നു
  • ജിഎസ്‍ടി ഉൾപ്പെടെ 1040.51 കോടി രൂപയാണ് കരാർ വില


ബെംഗളൂരു സബർബൻ റെയിൽ പദ്ധതിയുടെ കോറിഡോർ-4 ന്റെ രൂപകൽപ്പനയ്ക്കും നിർമ്മാണത്തിനുമുള്ള കരാര്‍ ലാർസൻ ആൻഡ് ടൂബ്രോ ഏറ്റെടുത്തി. ഹീലാലിഗെയ്ക്കും രജനുകുണ്ടെയ്ക്കും ഇടയിലുള്ള പാത കനക ലൈന്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്.

ജിഎസ്ടി ഉൾപ്പെടെ 1040.51 കോടി രൂപയാണ് കരാർ വില, കരാർ കാലാവധി 30 മാസമാണ്. ഉടന്‍ തന്നെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് കർണാടക റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കമ്പനി (കെ-റൈഡ്) പ്രസ്താവനയിൽ പറഞ്ഞു. സ്‍റ്റേഷന്‍ കെട്ടിടങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കരാറില്‍ ഉള്‍പ്പെടുന്നില്ല.

യെലഹങ്കയ്ക്ക് സമീപം ബിഎസ്ആർപി കോറിഡോർ-1, കോറിഡോർ-4 എന്നിവയ്ക്കായി 1.2 കിലോമീറ്റർ നീളമുള്ള ഡബിൾ ഡെക്കർ അലൈൻമെന്റ്, ബെന്നിഗനഹള്ളിക്ക് സമീപം ബിഎംആർസിഎല്ലിന് (ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ്) കീഴില്‍ 500 മീറ്റർ നീളത്തിൽ ബിഎസ്ആർപി എലിവേറ്റഡ് വയഡക്‌ടിന്റെ നിർമ്മാണം എന്നിവയും ഈ കരാറിൽ ഉൾപ്പെടുന്നു.

മുമ്പ്, കോറിഡോർ -2 (ചില്ലബനാവര മുതൽ ബൈയപ്പനഹള്ളി വരെ 25.2 കി.മീ) പ്രവൃത്തികളുടെ കരാറും എൽ ആൻഡ് ടിക്ക് നൽകിയിരുന്നു. ഇതിന്‍റെ നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടക്കുകയാണ്. കോറിഡോര്‍2 നും കോറിഡോര്‍ 4നും ആണ് സബ്അര്‍ബന്‍ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ കര്‍ണാടക സര്‍ക്കാര്‍ മുന്‍ഗണന നല്‍കിയിട്ടുള്ളത്. കോറിഡോർ-1, കോറിഡോർ-3 എന്നിവയ്ക്കായുള്ള ടെൻഡറും ഉടൻ ക്ഷണിക്കും.