27 Oct 2023 9:49 AM
Summary
ചെന്നൈ-ബെംഗളുരു, ബെംഗളുരു-എറണാകുളം സൗത്ത് തുടങ്ങിയ റൂട്ടുകളില്‍ സര്‍വീസുകള്‍ നടത്താനാണു പദ്ധതി
കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ട്രെയിന്‍ സര്‍വീസ് വരുന്നു. വന്ദേഭാരത് സര്‍വീസ് ശൃംഖലയായിരിക്കുമിത്.
ചെന്നൈ-ബെംഗളുരു, ബെംഗളുരു-എറണാകുളം സൗത്ത് തുടങ്ങിയ റൂട്ടുകളില്‍ എട്ട് വന്ദേഭാരത് സര്‍വീസുകള്‍ നടത്താനാണു ദക്ഷിണ റെയില്‍വേ പദ്ധതിയിടുന്നത്.
ഇതു സംബന്ധിച്ച ദക്ഷിണ റെയില്‍വേയുടെ ശുപാര്‍ശ പരിഗണനയിലാണ്. ദക്ഷിണ പശ്ചിമ റെയില്‍വേയുടെ അനുമതി ലഭിച്ചാല്‍ ഉടന്‍ സര്‍വീസ് ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.
ബെംഗളുരു-എറണാകുളം ട്രെയിന്‍ യാത്രയ്ക്ക് ഇപ്പോള്‍ 10 മണിക്കൂറിലേറെ സമയമെടുക്കുന്നുണ്ട്. എന്നാല്‍ വന്ദേഭാരത് എത്തിയാല്‍ യാത്രാസമയം 10 മണിക്കൂറില്‍ താഴെയാകും.
വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ എറണാകുളം-ബെംഗളുരു ട്രെയിന്‍ ഓടിക്കാനാണു നീക്കം.
നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ (2023-2024) 50 വന്ദേഭാരത് എക്‌സ്പ്രസുകള്‍ കൂടി സര്‍വീസ് ആരംഭിക്കുമെന്നു കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു.
2023 സെപ്റ്റംബര്‍ 24-ാം തീയതി വരെയുള്ള കണക്ക്പ്രകാരം രാജ്യത്ത് ആകെ 34 വന്ദേഭാരത് ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നുണ്ടെന്നാണ്.