18 Dec 2023 9:05 AM
Summary
- രണ്ട് നഗരങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള യാത്രാ സമയം ഇപ്പോള്‍ 6 മുതല്‍ 7 മണിക്കൂര്‍ വരെയാണ്
- എക്‌സ്പ്രസ് വേ പൂര്‍ത്തിയാകുന്നതോടെ ഇത് 2-3 മണിക്കൂറായി കുറയും
- പദ്ധതി 17000 കോടി രൂപ ചെലവിലാണു പൂര്‍ത്തിയാക്കുന്നത്
ബെംഗളുരു-ചെന്നൈ എക്‌സ്പ്രസ് വേ പൂര്‍ത്തിയാകുന്നു. നാഷണല്‍ എക്‌സ്പ്രസ് വേ (എന്‍ഇ) എന്നറിയപ്പെടുന്ന ഈ പാതയ്ക്ക് 262 കിലോമീറ്റര്‍ നീളമാണ് ഉള്ളത്. മൂന്ന് ഘട്ടങ്ങളിലാണ് ഇതിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
രണ്ട് നഗരങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള യാത്രാ സമയം ഇപ്പോള്‍ 6 മുതല്‍ 7 മണിക്കൂര്‍ വരെയാണ്. എന്നാല്‍ എക്‌സ്പ്രസ് വേ പൂര്‍ത്തിയാകുന്നതോടെ ഇത് 2-3 മണിക്കൂറായി കുറയും.
ബെംഗളുരുവിനെയും ചെന്നൈ നഗരത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ പുതിയ പദ്ധതി 17000 കോടി രൂപ ചെലവിലാണു പൂര്‍ത്തിയാക്കുന്നത്.
യാത്രക്കാരുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി എക്‌സ്പ്രസ് വേകളിലും ദേശീയ പാതകളിലും സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് ഏതാനും മാസങ്ങള്‍ക്കു മുമ്പ് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു.
െ്രെഡവര്‍മാര്‍ക്കു വ്യക്തവും സംക്ഷിപ്തവുമായ മുന്നറിയിപ്പുകള്‍, അറിയിപ്പുകള്‍, നിയന്ത്രണ വിവരങ്ങള്‍ എന്നിവ വാഗ്ദാനം ചെയ്യുന്നതിനാണ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അത് തടസ്സമില്ലാത്തതും സുരക്ഷിതവുമായ യാത്ര സുഗമമാക്കുന്നു.
വിവിധ വിഭാഗക്കാരായ യാത്രക്കാരുമായി ഫലപ്രദമായ ആശയവിനിമയം ഉറപ്പാക്കുന്നതിനു ഇംഗ്ലീഷിലും പ്രാദേശിക ഭാഷകളിലുമുള്ള സൈന്‍ ബോര്‍ഡുകളായിരിക്കും എക്‌സ്പ്രസ് വേയില്‍ ഉപയോഗിക്കുക.