image

23 Sept 2024 3:43 AM

News

സ്മാർട്ട് വാച്ചിലെ ക്യൂആർ കോഡ് വഴി പണം സ്വീകരിച്ച് ഓട്ടോ ഡ്രൈവർ; ചിത്രം പങ്കുവെച്ച് റെയിൽവേ മന്ത്രി

MyFin Desk

auto driver accepting payment via qr code on smart watch
X

ബംഗളൂരുവിലെ ഓട്ടോ ഡ്രൈവര്‍ സ്മാർട്ട് വാച്ചിലെ ക്യൂആർ കോഡ് വഴി പണം സ്വീകരിക്കുന്ന ചിത്രമാണ് സമൂഹമാദ്ധ്യമങ്ങളില്‍ ഇപ്പോൾ ചർ‌ച്ച. വിശ്വജീത്ത് എന്ന വ്യക്തിയാണ് എക്സില്‍ ഡ്രൈവറുടെ ചിത്രം പങ്കുവെച്ചത്. നിമിഷങ്ങള്‍ക്കകം ചിത്രം വൈറല്‍ ആയി. വൈറൽ‌ ചിത്രം കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവും പങ്കുവച്ചിട്ടുണ്ട്. യുപിഐ വന്നതോടെ പേയ്‌മെൻ്റുകൾ വളരെ എളുപ്പമായി എന്നാണ് മന്ത്രി കുറിച്ചത്.

ഓട്ടോ ഡ്രൈവറെ അഭിനന്ദിച്ചു നിരവധി പേരാണ് രംഗത്തെത്തിയത്. ബെം​ഗളൂരു ഇന്ത്യയുടെ ടെക്സിറ്റിയാണെന്ന് പറയുന്നത് വെറുതെയല്ലെന്നാണ് എക്സ് പോസ്റ്റിൽ ഒരു ഉപയോക്താവ് കുറിച്ചത്. ഇതാണ് ഡിജിറ്റൽ ഇന്ത്യയുടെ മാജിക്, ഓട്ടോ ഡ്രൈവർ കൂടുതൽ ഡിജിറ്റലാകുന്നുവെന്നും കാലത്തിനൊപ്പമുള്ള മാറ്റമാണെന്നത് ഉൾപ്പടെയുള്ള കമൻ്റുകളാണ് പോസ്റ്റിൽ നിറയുന്നത്. യുപിഐ ഇന്നത്തെ ഏറ്റവും ജനപ്രിയമായ പേയ്‌മെന്റ് മോഡുകളിൽ ഒന്നാണ്. പൊതു ഉപയോഗത്തിനായി 2016-ൽ നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഔദ്യോഗികമായി ആരംഭിച്ച യുപിഐ ഇന്ത്യയുടെ ബാങ്കിങ് ഐക്കോൺ ആയി തുടരുകയാണ്. കൂടാതെ യുപിഐ യുടെ പ്രചാരവും, വിപണി ഇടപെടലും നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുകയാണ്.