1 Dec 2023 3:42 PM IST
Summary
രാജ്യത്ത് സൈബര്‍ തട്ടിപ്പുകള്‍ കുറച്ചു കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഇക്കാര്യം ആലോചിക്കുന്നത്
5,000 രൂപയോ അതിലും കൂടുതലോ ഉള്ള തുകയാണ് ഡിജിറ്റല്‍ പേയ്‌മെന്റ് ഇടപാടുകള്‍ക്കായി ഉപയോഗിക്കുന്നതെങ്കില്‍ ധനകാര്യ സ്ഥാപനങ്ങള്‍ അക്കാര്യം വിളിച്ച് അന്വേഷിക്കും.
രാജ്യത്ത് സൈബര്‍ തട്ടിപ്പുകള്‍ കുറച്ചു കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഇക്കാര്യം ആലോചിക്കുന്നത്.
ധനകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ' ബിസിനസ് ടുഡേ ' റിപ്പോര്‍ട്ട് ചെയ്തു.
ഒരു വ്യക്തി യുപിഐ സംവിധാനത്തിലൂടെ 5000 രൂപ ചെലവഴിച്ച് ഏതെങ്കിലും സാധനങ്ങള്‍ പര്‍ച്ചേസ് ചെയ്യാന്‍ പേയ്‌മെന്റ് നടത്തിയാല്‍ അയാളുടെ അക്കൗണ്ടില്‍ നിന്നും പണം ഡെബിറ്റ് ആകുന്നതിനു മുമ്പ് ധനകാര്യസ്ഥാപനം ആ വ്യക്തിയെ ഫോണിലൂടെയോ വെരിഫിക്കേഷന്‍ മെസേജിലൂടെയോ ബന്ധപ്പെടും. ആ വ്യക്തിയുടെ ഉറപ്പ് ലഭിച്ചതിനു ശേഷമായിരിക്കും തുക അക്കൗണ്ടില്‍ നിന്നും പിന്‍വലിക്കുക.
ചില ധനകാര്യ സ്ഥാപനങ്ങള്‍ ഇക്കാര്യം ചെയ്യുന്നുണ്ട്. എന്നാല്‍ ഇനി മുതല്‍ എല്ലാവരും ഇതു ചെയ്യുന്നുണ്ടെന്ന് കേന്ദ്ര ധനകാര്യമന്ത്രാലയം ഉറപ്പാക്കും.
സമീപദിവസം കേന്ദ്ര ധനകാര്യമന്ത്രാലയം സംഘടിപ്പിച്ച യോഗത്തില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇക്കണോമിക് അഫയേഴ്‌സ്, റവന്യു, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയം, ട്രായ്, നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തിരുന്നു.
ഈ യോഗത്തിലെ മുഖ്യ അജന്‍ഡയും 5000 രൂപയ്ക്കു മുകളിലുള്ള ഇടപാടുകള്‍ക്ക് അലേര്‍ട്ട് സംവിധാനം ഏര്‍പ്പെടുത്തുന്നതിനെ കുറിച്ചായിരുന്നു. ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ പണം ഇടപാടുകള്‍ക്കു സമയ നിയന്ത്രണം കൊണ്ടുവരുാന്‍ ആലോചനയുണ്ട്.
ട്രാന്‍സ്ഫര്‍ ചെയ്യുന്നത് 2000 രൂപയ്ക്ക് മുകളിലുള്ള തുകയാണെങ്കില്‍ നാല് മണിക്കൂര്‍ കഴിഞ്ഞായിരിക്കും പണം ട്രാന്‍സ്ഫറാകുന്നത്. യുപിഐ, ആര്‍ടിജിഎസ്, ഐഎംപിഎസ് തുടങ്ങിയവയ്ക്കായിരുന്നു ഈ സമയ നിയന്ത്രണം കൊണ്ടുവരാന്‍ പദ്ധതിയിടുന്നത്. എന്നാല്‍ ഇത് യൂസര്‍മാരില്‍ അസൗകര്യം ഉണ്ടാക്കുമെന്ന അഭിപ്രായമാണു യോഗത്തില്‍ പൊതുവേ ഉയര്‍ന്നത്.