image

15 April 2025 8:07 PM IST

News

ഭവന വായ്പയിൽ ആശ്വാസം; പലിശ വെട്ടിക്കുറച്ച് ബാങ്കുകൾ

MyFin Desk

banks in the country are reducing loan interest rates
X

റിസർവ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചതോടെ രാജ്യത്തെ പ്രമുഖ ബാങ്കുകൾ വായ്പ പലിശ നിരക്കുകൾ കുറച്ചു തുടങ്ങി. എസ്‌ബി‌ഐ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഇന്ത്യൻ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക് തുടങ്ങിയ ബാങ്കുകൾ ഭവന വായ്പകളുടെ റിപ്പോ ലിങ്ക്ഡ് ലെൻഡിംഗ് നിരക്കുകൾ കുറച്ചു.

ഇന്ത്യൻ ബാങ്ക്

റിപ്പോ റേറ്റ് ലിങ്ക്ഡ് ലെൻഡിംഗ് നിരക്ക് 9.05 ൽ നിന്ന് 8.7 ശതമാനമായി കുറച്ചു.

പഞ്ചാബ് നാഷണൽ ബാങ്ക്

റിപ്പോ ലിങ്ക്ഡ് ലെൻഡിംഗ് നിരക്ക് 9.10 ശതമാനത്തിൽ നിന്ന് 8.85 ശതമാനമായായി കുറച്ചു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

എസ്‌ബി‌ഐ റെപ്പോ ലിങ്ക്ഡ് ലെൻഡിംഗ് നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ചു 8.25 ശതമാനമാക്കി.

ബാങ്ക് ഓഫ് മഹാരാഷ്ട്ര

ബാങ്ക് ഓഫ് മഹാരാഷ്ട്ര റിപ്പോ ലിങ്ക്ഡ് ലെൻഡിംഗ് നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ചു. ഇതോടെ 8.80 ശതമാനമാക്കി.