image

1 April 2023 9:42 AM IST

Banking

മിനിമം ബാലന്‍സ് പ്രശ്‌നമാണേ, ബാങ്കുകള്‍ നിരക്കുകള്‍ കൂട്ടുന്നു

MyFin Desk

മിനിമം ബാലന്‍സ് പ്രശ്‌നമാണേ, ബാങ്കുകള്‍ നിരക്കുകള്‍ കൂട്ടുന്നു
X

Summary

  • ഏപ്രിൽ ഒന്ന് മുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരും
  • പല സേവിങ്സ് അക്കൗണ്ടുകളും നിർത്തലാക്കി


സ്വകാര്യ ധനകാര്യ സ്ഥാപനമായ യെസ് ബാങ്ക്, സേവിങ്സ് അക്കൗണ്ടുകൾക്ക് ഈടാക്കുന്ന നിരക്ക് പരിഷ്കരിച്ചു. പുതുക്കിയ നിരക്ക് ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും. കൂടാതെ ബാങ്ക് ഓഫർ ചെയ്തിരുന്ന പല സേവിങ്സ് അക്കൗണ്ടുകളും ഏപ്രിൽ ഒന്ന് മുതൽ നിർത്തലാക്കാൻ തീരുമാനിച്ചതായും ഔദ്യോഗിക വെബ്‌സൈറ്റിൽ പറഞ്ഞു.

സേവിങ്സ് എക്സ്ക്ലൂസീവ്, യെസ് സേവിങ്സ് സെലെക്റ്റ്, സേവിങ്സ് അഡ്വാന്റേജ്‌ /യെസ് ഗ്രെസ്/ യെസ് പ്രോസ്പിരിറ്റി പ്രൈം, മുതിർന്ന പൗരന്മാർക്കായി അവതരിപ്പിച്ച യെസ് റെസ്പെക്റ്റ് , സേവിങ്സ് പ്രൊ, മുതലായ അക്കൗണ്ടുകളാണ് നിർത്തലാക്കുന്നത്.

ഇനി മുതൽ സേവിങ്സ് അക്കൗണ്ടുകളിൽ 4 മുതൽ 6 .25 ശതമാനം വരെയാണ് പലിശ നൽകുന്നത്. മുതിർന്ന പൗരന്മാർ ഉൾപ്പെടെ എല്ലാ വിഭാഗത്തിലുമുള്ള ഉപഭോക്താക്കൾക്കും ഇതേ നിരക്കായിരിക്കും നൽകുക.

വിവിധ സ്ഥലങ്ങൾക്കടിസ്ഥാനമായി, യെസ് ഗ്രേസ്, യെസ് റെസ്പെക്റ്റ്, യെസ് വാല്യൂ എന്നീ അക്കൗണ്ടിൽ കരുതേണ്ട ഏറ്റവും കുറഞ്ഞ തുക യഥാക്രമം 5000 , 2500 , 2500 എന്നിങ്ങനെയാണ് ഏപ്രില്‍ ഒന്നു മുതല്‍ നടപ്പാക്കുക.

കിസാൻ സേവിങ്സ് അക്കൗണ്ടിൽ പ്രതി വർഷം 1000 രൂപയാണ് ശരാശരി വാർഷിക ബാലൻസ് ആയി കരുതേണ്ടത്. സേവിങ്സ് വാല്യൂ അക്കൗണ്ടിന് 2500 രൂപയും കരുതണം. മതിയായ തുക അക്കൗണ്ടിൽ ഇല്ലാത്ത പക്ഷം, പ്രതി മാസം 125 രൂപ വച്ച് ചാർജ് ഈടാക്കുന്നതാണ്. കിസാൻ സേവിങ്സ് അക്കൗണ്ടിന് പ്രതി വർഷം 100 രൂപയാണ് ചാർജ് ഇനത്തിൽ ഈടാക്കുക.

ഒപ്പം മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും പ്രതി വർഷം 30 ചെക്കുകൾ സൗജന്യമായി നൽകും. ഡെബിറ്റ് കാർഡിന്റെ ആനുവൽ ഫീയിലും മാറ്റം വരുത്തിയിട്ടുണ്ട്. വിവിധ ഡെബിറ്റ് കാർഡുകൾക്ക് വിവിധ നിരക്കുകളാണ് ഉള്ളത്. ഇതിൽ 149 രൂപ ചാർജ് ഈടാക്കിയിരുന്ന ഡെബിറ്റ് കാർഡിന് ഇനി മുതൽ 199 രൂപയും, 199 രൂപ നിരകുണ്ടായിരുന്ന കാർഡുകൾക്ക് 249 രൂപയുമാണ് പുതിയ നിരക്ക്.