22 April 2023 9:53 AM GMT
Summary
എച്ച്ഡിഎഫ് സി എഎംസി, എച്ച് ഡി എഫ് സി മ്യൂച്ചൽ ഫണ്ടിന്റെയും കൂടി ഉപസ്ഥാപനമാണ്
ലയനത്തിന്റെ ഭാഗമായി എച്ച് ഡിഎഫ് സി അസറ്റ് മാനേജ്‌മെന്റ് കമ്പനിയുടെ (എഎംസി) ഓഹരികളുടെ നിയന്ത്രണം എച്ച്ഡിഎഫ് സി ബാങ്കിന് നല്കാൻ , എച്ച്ഡിഎഫ് സി ലിമിറ്റഡിന് സെബിയുടെ അനുമതി ലഭിച്ചു.എച്ച്ഡിഎഫ് സി എഎംസി, എച്ച് ഡി എഫ് സി മ്യൂച്ചൽ ഫണ്ടിന്റെയും കൂടി ഉപസ്ഥാപനമാണ്.
1996ലെ സെബി (മ്യൂച്വൽ ഫണ്ട്) റെഗുലേഷനുകളുടെയും സർക്കുലറുകളുടെയും മറ്റെല്ലാ വ്യവസ്ഥകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എച്ച്‌ഡിഎഫ്‌സി എഎംസിയോട് റെഗുലേറ്റർ നിർദ്ദേശിച്ചിട്ടുണ്ട്. അടുത്ത സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തോടെ ലയനം പൂർത്തിയാകുമെന്നാണ് ബാങ്ക് കണക്കാക്കുന്നത്.
ഇന്ത്യയുടെ കോർപ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ ലയനം കഴിഞ്ഞ വർഷം ഏപ്രിൽ 4 നാണ് എച്ച്‌ഡിഎഫ്‌സി ബാങ്ക് പ്രഖ്യാപിച്ചത്. ഏകദേശം 40 ബില്യൺ ഡോളർ മൂല്യമുള്ള ഇടപാടിലൂടെയാണ് എച്ച് ഡി എഫ് സിയെ ഏറ്റെടുക്കുന്നത്.
ലയനത്തിന് ശേഷം നിർദിഷ്ട സ്ഥാപനത്തിന് ഏകദേശം 18 ലക്ഷം കോടി രൂപയുടെ ആസ്തി അടിസ്ഥാനമുണ്ടാകും. കരാർ പ്രാബല്യത്തിൽ വന്നാൽ, എച്ച്‌ഡിഎഫ്‌സി ബാങ്ക് 100 ശതമാനം പൊതു ഓഹരി ഉടമകളുടെ ഉടമസ്ഥതയിലാവും. എച്ച്‌ഡിഎഫ്‌സിയുടെ നിലവിലുള്ള ഓഹരി ഉടമകൾക്ക് ബാങ്കിന്റെ 41 ശതമാനം ഓഹരിയും സ്വന്തമാകും. അതായത് എച്ച്‌ഡിഎഫ്‌സി ഓഹരി ഉടമകൾക്ക് അവരുടെ കൈവശമുള്ള ഓരോ 25 ഓഹരികൾക്കും എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ 42 ഓഹരികൾ ലഭിക്കും.