image

14 Jan 2023 11:41 AM GMT

Banking

വായ്പാ നിരക്ക് 10 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് എസ്ബിഐ

MyFin Desk

വായ്പാ നിരക്ക് 10 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് എസ്ബിഐ
X

Summary

  • പുതുക്കിയ നിരക്ക് ജനുവരി 15 മുതല്‍ പ്രാബല്യത്തില്‍ വരും.


ഭവന വായ്പയുള്‍പ്പടെയുള്ള വായ്പകളുടെ മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട് (എംസിഎല്‍ആര്‍) അധിഷ്ഠിത വായ്പ നിരക്ക് 0.1 ശതമാനം (10 ബേസിസ് പോയിന്റ്) ഉയര്‍ത്തി എസ്ബിഐ. പുതുക്കിയ നിരക്ക് ജനുവരി 15 മുതല്‍ പ്രാബല്യത്തില്‍ വരും. എംസിഎല്‍ആര്‍ നിരക്കുയര്‍ത്തുന്നതോടെ വായ്പകളുടെ ഇഎംഐല്‍ വര്‍ധനയുണ്ടാകും. പുതുക്കിയ നിരക്ക് പ്രകാരം ഒരു വര്‍ഷത്തെ എംസിഎല്‍ആര്‍ നിരക്ക് 7.70 ശതമാനത്തില്‍ നിന്ന് 7.80 ശതമാനമായി. ഒരു മാസം മുതല്‍ മൂന്ന് മാസത്തേക്കുള്ള എംസിഎല്‍ആര്‍ നിരക്കും എട്ട് ശതമാനമായി.

ആറു മാസത്തെ എംസിഎല്‍ആര്‍ നിരക്ക് 8.30 ശതമാനവുമായി വര്‍ധിച്ചു. രണ്ട് വര്‍ഷത്തെ പുതുക്കിയ എംസിഎല്‍ആര്‍ നിരക്ക് 8.50 ശതമാനവും. മൂന്ന് വര്‍ഷത്തേത് 8.60 ശതമാനവുമായി. എച്ച്ഡിഎഫ് സി ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, പിഎന്‍ബി എന്നിവയും ജനുവരിയില്‍ എംസിഎല്‍ആര്‍ അധിഷ്ടിത വായ്പ നിരക്ക് വര്‍ധിപ്പിച്ചിരുന്നു.