29 April 2023 11:15 AM GMT
Summary
- അറ്റാദായം 271 കോടി
- പ്രചവനങ്ങളൊക്കെ തെറ്റി വളര്‍ച്ച പുതിയ പ്രൊഡക്ടുകള്‍ ഗുണം ചെയ്തു
- പ്രചവനങ്ങളൊക്കെ തെറ്റി വളര്‍ച്ച പുതിയ പ്രൊഡക്ടുകള്‍ ഗുണം ചെയ്തു
എല്ലാ കമ്പനികളുടെ അവരുടെ ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ അവസാന ത്രൈമാസ ഫലം പ്രഖ്യാപിക്കുന്ന തിരക്കാണ്. ചില കമ്പനികള്‍ക്ക് മികച്ച അറ്റാദായം നേടാനായപ്പോള്‍ ചിലരൊക്കെ നഷ്ടത്തിലാണ്. സ്വകാര്യബാങ്കായ ആര്‍ബിഎല്‍ തങ്ങളുടെ ക്യൂ4 ഫലം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ന് പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് ബാങ്കിന്റെ അറ്റാദായത്തില്‍ 37ശതമാനം വളര്‍ച്ച രേഖപ്പെടുത്തി 271 കോടി രൂപ നേടി. അറ്റപലിശ വരുമാനം ഏഴ് ശതമാനം ഉയര്‍ന്ന് 1211 കോടി രൂപയായി.
ആര്‍ബിഎല്‍ ബാങ്കിന്റെ അറ്റാദായം പ്രചവനങ്ങളൊക്കെ തിരുത്തികൊണ്ടാണ് കുതിച്ചുയര്‍ന്നത്. 222 കോടിരൂപയായിരുന്നു പ്രവചനം. അതുപോലെ അറ്റ പലിശ വരുമാനം 1219.6 കോടി രൂപയായിരുന്നു. ശക്തമായ വളര്‍ച്ച രേഖപ്പെടുത്തിയാണ് 2022-23 സാമ്പത്തിക വര്‍ഷത്തിലെ നാലാംപാദത്തിലെ ഫലം വന്നതെന്ന് ബാങ്ക് അധികൃതര്‍ പറയുന്നു. വാര്‍ഷിക ആദായവും ത്രൈമാസ ആദായവുമൊക്കെ നന്നായി കൂടിയിട്ടുണ്ട്.
2023 സാമ്പത്തിക വര്‍ഷത്തില്‍ പുതിയ സുരക്ഷിതമായ പ്രൊഡക്ടുകള്‍ അവതരിപ്പിക്കുകയും റീട്ടെയില്‍ പ്രൊഡക്ടുകള്‍ ഉയര്‍ത്തികൊണ്ടുവരികയും ചെയ്തതാണ് മികച്ച ഫലം ലഭിക്കാന്‍ കാരണമെന്ന് ബാങ്കിന്റെ മാനേജിങ് ഡയറക്ടറും സിഇഓയുമായ ആര്‍ സുബ്രഹ്മണ്യകുമാര്‍ പറഞ്ഞു. ബാങ്കിന്റെ ആസ്തികളും മെച്ചപ്പെട്ടിട്ടുണ്ട്.
ഈ പാദത്തില്‍ ബാങ്കിന്റെ അറ്റ അഡ്വാന്‍സ് 17 ശതമാനം വര്‍ധിച്ച് 70,209 കോടി രൂപയായി. മൊത്തം നിക്ഷേപം 7 ശതമാനം വര്‍ധിച്ച് 84,887 കോടി രൂപയായി. അതേസമയം, പ്രൊവിഷനുകള്‍ 41.5 ശതമാനം ഇടിഞ്ഞ് 234.7 കോടി രൂപയായി.