image

4 Jan 2023 10:09 AM IST

Banking

വായ്പ നിരക്ക് ഉയര്‍ത്തി പിഎന്‍ബിയും ബാങ്ക് ഓഫ് ഇന്ത്യയും

MyFin Desk

Currency
X

Summary

  • പുതുക്കിയ നിരക്ക് ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തിലുണ്ട്.


മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് (എംസിഎല്‍ആര്‍) അധിഷ്്ഠിത വായ്പാ നിരക്കില്‍ വര്‍ധനവ് വരുത്തി പഞ്ചാബ് നാഷണല്‍ ബാങ്കും, ബാങ്ക് ഓഫ് ഇന്ത്യയും. പുതുക്കിയ നിരക്ക് ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തിലുണ്ട്. പഞ്ചാബ് നാഷണല്‍ ബാങ്ക് എംസിഎല്‍ആര്‍ 40 ബേസിസ് പോയിന്റും, ബാങ്ക് ഓഫ് ഇന്ത്യ 15 ബേസിസ് പോയിന്റുമാണ് വര്‍ധിപ്പിച്ചത്.

ബാങ്ക് ഓഫ് ഇന്ത്യ

ഒരു മാസത്തേക്കുള്ള എംസിഎല്‍ആര്‍ നിരക്ക് 6.65 ശതമാനത്തില്‍ നിന്ന് 7.75 ശതമാനമായി. മൂന്നു മാസത്തേക്ക് 7.80 ശതമാനവും, ആറ് മാസത്തേക്ക് 8.05 ശതമാനവുമാണ് പുതുക്കിയ നിരക്ക്. ഒരു വര്‍ഷത്തെ കാലാവധിയുള്ള എംസിഎല്‍ആര്‍ 8.15 ശതമാനത്തില്‍ നിന്ന് 8.30 ശതമാനമായി. മൂന്ന് വര്‍ഷത്തേക്കുള്ള എംസിഎല്‍ആര്‍ നിരക്ക് 8.50 ശതമാനമായി.

പഞ്ചാബ് നാഷണല്‍ ബാങ്ക്

പഞ്ചാബ് നാഷണല്‍ ബാങ്ക് എംസിഎല്‍ആര്‍ 7.45 ശതമാനത്തില്‍ നിന്ന് 7.80 ശതമാനമായി. ഒരു മാസത്തേക്കുള്ള എംസിഎല്‍ആര്‍ 7.90 ശതമാനവും, മൂന്ന് മാസത്തേക്കുള്ള എംസിഎല്‍ആര്‍ 8 ശതമാനവും, ആറ് മാസത്തേക്കുള്ള എംസിഎല്‍ആര്‍ 8.20 ശതമാനവുമായി. ഒരു വര്‍ഷത്തെ കാലാവധിയുള്ള എംസിഎല്‍ആര്‍ 20 ബേസിസ് പോയിന്റ് വര്‍ധിച്ച് 8.10 ശതമാനത്തില്‍ നിന്ന് 8.30 ശതമാനമായി. മൂന്ന് വര്‍ഷത്തേക്കുള്ള എംസിഎല്‍ആര്‍ 8.40 ശതമാനത്തില്‍ നിന്ന് 8.60 ശതമാനമായി.