7 Dec 2022 9:52 AM
യുപിഐ പണമടവിലും ഗഡുക്കള്‍ വരുന്നു, 'സിംഗിള്‍ ബ്ലോക്ക് ആന്‍ഡ് മള്‍ട്ടിപ്പിള്‍ ഡെബിറ്റ്' ഉടന്‍
MyFin Desk
Summary
- മുഴുവന്‍ തുകയും ഒറ്റതവണയായി അടയ്ക്കണോ എന്ന് ഉപഭോക്താവിന് തീരുമാനിക്കാം.
- ഉപഭോക്താവിന്റെയും വ്യാപാരിയുടേയും ഇടയിലുള്ള വിശ്വാസ്യത വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഫീച്ചര്‍.
- സേവനം ആരംഭിക്കുന്നതോടെ ഒറ്റതവണ പണം അടയ്ക്കാന്‍ പറ്റാത്തവര്‍ക്ക് ഗഡുക്കളായി നല്‍കാനും സാധിക്കും.
മുംബൈ: യുപിഐ ഇടപാടുകള്‍ക്ക് പുതിയ ഫീച്ചറുമായി ആര്‍ബിഐ. പേ ലേറ്ററിനു ഏകദേശം സമാനമായ രീതിയിലുള്ള ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതുവഴി ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകളില്‍ നിന്നുള്ള പര്‍ച്ചേസ്, ഹോട്ടല്‍ ബുക്കിംഗ്, എസ്‌ഐപി അടവ് എന്നിങ്ങനെയുള്ള സാധനങ്ങളുടെയും, സേവനങ്ങളുടെയും പേയ്മെന്റ് ഇവയുടെ ഡെലിവറിയ്ക്ക് ശേഷം ഉപഭോക്താവിന്റെ താല്‍പര്യമനുസരിച്ച് ഒറ്റതവണയായോ ഗഡുക്കളായോ അടയ്ക്കാം.
'സിംഗിള്‍ ബ്ലോക്ക് ആന്‍ഡ് മള്‍ട്ടിപ്പിള്‍ ഡെബിറ്റ്' എന്നതാണ് യുപിഐയിലെ പുതിയ ഫീച്ചര്‍. ഉപഭോക്താക്കള്‍ക്ക് അവരുടെ ഓണ്‍ലൈന്‍ പര്‍ച്ചേസ്, സെക്യൂരിറ്റികളിലോ, മ്യൂച്വല്‍ ഫണ്ടുകളിലോ ഉള്ള നിക്ഷേപം എന്നിവയുടെ പേയ്‌മെന്റ് ഇവയില്‍ നിന്നും സേവനം ലഭിച്ചതിന് ശേഷം മാത്രം നല്‍കിയാല്‍ മതി. അതിന് മുന്‍പ് തന്നെ അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കപ്പെടാതെ ബ്ലോക്ക് ചെയ്ത് വെക്കാന്‍ ഉപഭോക്താവിന് അവസരം ലഭിക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അഭിപ്രായപ്പെടുന്നു.
ഉപഭോക്താക്കള്‍ക്ക് അവരുടെ ഇ-കൊമേഴ്സ് അക്കൗണ്ടിലോ, അല്ലെങ്കില്‍ പ്രത്യേക സാമ്പത്തിക ആവശ്യങ്ങള്‍ക്കായോ ഉള്ള അക്കൗണ്ടില്‍ പണം ബ്ലോക്ക് ചെയ്തു വെയ്ക്കാം. അത് ആവശ്യമുള്ളപ്പോള്‍ ഉപഭോക്താവിന്റെ അനുമതിയോടു കൂടി വിനിയോഗിക്കുകയും ചെയ്യാം. ഫീച്ചര്‍ വരുന്നതോടെ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കുള്‍പ്പെയുള്ള റിക്കറിംഗ് പേയ്‌മെന്റുകള്‍ക്ക് ആ പണം പിന്‍വലിക്കപ്പെടുന്നതിന് മുന്‍പ് ഉപഭോക്താവിന് നോട്ടിഫിക്കേഷന്‍ ലഭിക്കും.
പണം പോകാതെ തടഞ്ഞുവെച്ച് ഗഡുക്കളായി അടയ്ക്കണോ എന്ന് ആ അവസരത്തില്‍ തീരുമാനിക്കാനും സാധിക്കും. ഇത്തരത്തില്‍ ഗഡുക്കളായി അടയ്ക്കുന്നത് ഉപഭോക്താവിന്റെയും വ്യാപാരിയുടേയും ഇടയിലുള്ള വിശ്വാസ്യത വര്‍ധിപ്പിക്കും.
യുപിഐയില്‍ ഈ സേവനം അവതരിപ്പിക്കുന്നതോടെ ഇത്തരം ഇടപാടുകളുടെ വിശ്വാസ്യത ഉയര്‍ത്താന്‍ കഴിയുമെന്നും, സാധനങ്ങളും, സേവനങ്ങളും കൃത്യമായി ഉപഭോക്താവിന്റെ കയ്യില്‍ എത്തിയതിനുശേഷം പേയ്മെന്റ് നടത്താം എന്ന സൗകര്യവും ലഭിക്കും.
ഗവണ്‍മെന്റ് സെക്യൂരിറ്റികളിലുള്ള നിക്ഷേപം ആര്‍ബിഐയുടെ റീട്ടെയില്‍ ഡയറക്ട് സ്‌കീം വഴി നടപ്പിലാക്കാനും സഹായിക്കും. ഇത് സംബന്ധിച്ച കൂടുതല്‍ വ്യക്തത വരുത്താന്‍ നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയ്ക്ക് (എന്‍പിസിഐ) പ്രത്യേക നിര്‍ദ്ദേശം നല്‍കുമെന്നും ആര്‍ബിഐ ഗവര്‍ണര്‍ വ്യക്തമാക്കി.
ഭാരത് ബില്‍ പേയ്‌മെന്റ് സിസ്റ്റത്തിന്റെ (ബിബിപിഎസ്) ഇടപാട് പരിധി വിപുലീകരിക്കുമെന്നും. ഇതുവഴി വിവധ സേവനങ്ങള്‍ക്കുള്ള ഫീസുകള്‍, വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുള്ള ഫീസ്, നികുതി അടവുകള്‍, വാടക എന്നിങ്ങനെ പ്ലാറ്റ്ഫോമിന്റെ പരിധി വിപുലീകരിക്കും. ഭാവിയില്‍ ബിസിനസ് ആവശ്യങ്ങള്‍ക്കും ഭാരത് ബില്‍ പേ സിസ്റ്റം ഉപയോഗിക്കാനാകുമെന്നും ആര്‍ബിഐ ഗവര്‍ണര്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ച് എന്‍പിസിഐ ഭാരത് ബില്‍ പേ യ്ക്ക്(എന്‍ബിബിഎല്‍) പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.