image

29 March 2023 5:01 AM GMT

Banking

പിപിഐ ഉപയോഗിച്ചുള്ള യുപിഐ ഇടപാട്, 2,000 രൂപയ്ക്ക് മുകളിലെങ്കില്‍ 1.1% ചാര്‍ജ്ജ്

MyFin Desk

upi transaction using ppi interest
X

Summary

  • യുപിഐ ഉപയോഗിച്ച് സ്വകാര്യ വ്യക്തികള്‍ തമ്മില്‍ നടത്തുന്ന ഇടപാടുകള്‍ക്ക് ചാര്‍ജ്ജ് ഈടാക്കില്ല.
  • മര്‍ച്ചന്റ് ഇടപാടുകളിലാകും തുക ഈടാക്കുക.


മുംബൈ: പ്രീപേയ്ഡ് പേയ്‌മെന്റ് ഇന്‍സ്ട്രുമെന്റുകള്‍ (പിപിഐ) ഉപയോഗിച്ച് നടത്തുന്ന യുപിഐ ഇടപാടു തുകയുടെ 1.1 ശതമാനം ഇന്റര്‍ചേഞ്ച് ചാര്‍ജ്ജായി അടയ്‌ക്കേണ്ടി വരും. 2000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്കാണ് ഇത്തരത്തില്‍ ചാര്‍ജ്ജ് അടയ്‌ക്കേണ്ടി വരിക.

ഓണ്‍ലൈന്‍/ ഓഫ്‌ലൈന്‍ മര്‍ച്ചെന്റ് ഇടപാടുകളിലാകും ഇത്തരത്തില്‍ ചാര്‍ജ്ജ് ഈടാക്കുക എന്ന് എന്‍പിസിഐ ഇറക്കിയ സര്‍ക്കുലറിലുണ്ട്. ഏപ്രില്‍ ഒന്ന് മുതല്‍ ഇത് നടപ്പിലാക്കും. വ്യാപാരികളുമായി നടത്തുന്ന പര്‍ച്ചേസ് ഇടപാടുകള്‍ക്കാകും ഇന്‍ര്‍ചേഞ്ച് ചാര്‍ജ്ജ് ബാധകമാവുക. തുക വ്യാപാരിയില്‍ നിന്നുമാകും ഈടാക്കുക. എന്നാല്‍ രണ്ട് സ്വകാര്യ വ്യക്തികള്‍ തമ്മില്‍ നടത്തുന്ന ഇടപാടിന് ചാര്‍ജ്ജ് ഈടാക്കില്ല.

സ്മാര്‍ട്ട് കാര്‍ഡുകള്‍, ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍, ഓണ്‍ലൈന്‍ വാലറ്റുകള്‍ (ഗൂഗിള്‍ പേ, ഫോണ്‍ പേ പോലുള്ളവ) , സ്‌ട്രൈപ്പ് കാര്‍ഡുകള്‍, പേപ്പര്‍ വൗച്ചറുകള്‍ മുതലായവയൊക്കെ പ്രീപെയ്ഡ് പേയ്മെന്റ് ഉപകരണങ്ങള്‍ക്ക് ഉദാഹരണമാണ്.

2,000 രൂപയില്‍ കൂടുതല്‍ ഇടപാട് മൂല്യം ലോഡുചെയ്യുന്നതിന് പിപിഐ ഇഷ്യൂ ചെയ്യുന്ന കമ്പനി ഇടപാടു നടത്തുന്ന ബാങ്കിന് വാലറ്റ് ലോഡിംഗ് സേവന ചാര്‍ജായി 15 ബിപിഎസ് തുക നല്‍കേണ്ടിവരും.