14 May 2023 12:45 PM GMT
Summary
- നിഷ്‌ക്രിയ ആസ്തി കുറഞ്ഞു
- പലിശ വരുമാനം കുതിച്ചുയര്‍ന്നു
- മൊത്തം വരുമാനവും കൂടി
ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് മാര്‍ച്ചില്‍ അവസാനിച്ച ത്രൈമാസ ഫലം പുറത്തുവിട്ടു. 650 കോടി രൂപ അറ്റാദായമാണ് ബാങ്ക് നേടിയത്. 18% കുതിപ്പാണ് ഉണ്ടായത്. പലിശ വരുമാനവും ആസ്തി മെച്ചവുമാണ് ബാങ്കിന് മികച്ച പ്രകടനഫലം നേടാന്‍ സഹായിച്ചത്. ചെന്നൈ ആസ്ഥാനമായുള്ള ബാങ്ക് കഴിഞ്ഞ വര്‍ഷം സമാനപാദത്തില്‍ 552 കോടി രൂപയാണ് അറ്റാദായമായി നേടിയിരുന്നത്.
ബാങ്കിന്റെ മൊത്തം വരുമാനം 6,622 കോടി രൂപയായി വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 5719 കോടി രൂപയായിരുന്നു. ബാങ്കിന് പലിശ വരുമാനം 5192 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. മുന്‍വര്‍ഷം 4215 കോടി രൂപയായിരുന്നു. ആസ്തി മെച്ചത്തിന്റെ കാര്യത്തില്‍ നിഷ്‌ക്രിയ ആസ്തികള്‍ 9.82 ശതമാനത്തില്‍ നിന്ന് 7.44 ശതമാനമായി കുറഞ്ഞുവെന്നും ബാങ്ക് അറിയിച്ചു.
അറ്റ നിഷ്‌ക്രിയ ആസ്തിയിലും കുറവുണ്ടായിട്ടുണ്ട്. നേരത്തെ 2.65 ശതമാനമായിരുന്നത് 1.83 ശതമാനമായാണ് കുറഞ്ഞിട്ടുള്ളത്. മൂലധന പര്യാപ്തത അനുപാതം 16.10 ശതമാനം കൂടിയിട്ടുണ്ട്. ഫോളോ - ഓണ്‍ പബ്ലിക് ഓഫര്‍ വഴി മൂലധനം സമാഹരിക്കാന്‍ ബാങ്കിന് ബോര്‍ഡ് അനുമതി നല്‍കി.