Summary
444 ദിവസം കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് 7.30 ശതമാനമാണ് പലിശ നിരക്ക്.
ഇന്ത്യൻ ഓവർസീസ് ബാങ്ക് അവരുടെ ആഭ്യന്തര നിക്ഷേപകരുടെയും, എൻആർഇ അക്കൗണ്ട് ഉള്ളവരുടെയും ടെം ഡെപ്പോസിറ്റുകളുടെ പലിശ നിരക്കുയർത്തി.
444 ദിവസം കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് 7.30 ശതമാനമാണ് പലിശ നിരക്ക്. മൂന്ന് വർഷമോ അതിനു മുകളിലോ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 7.25 ശതമാനം വരെയും പലിശ ലഭിക്കും. പുതുക്കിയ നിരക്ക് ഉടൻ പ്രാബല്യത്തിൽ വരും.
വിദേശ കറൻസി നിക്ഷേപങ്ങൾക്ക് 4 .25 ശതമാനം വരെയും പലിശ ലഭിക്കുമെന്ന് ബാങ്ക് അറിയിച്ചു.