1 April 2023 10:36 AM IST
Summary
- പ്രാദേശിക ഭാഷകളിലും സേവനങ്ങൾ ലഭ്യമാക്കൻ പദ്ധതി
- അന്വേഷണങ്ങൾക്ക് ഉടനടി പരിഹാരം നൽകുന്നതിനായി കസ്റ്റമർ സപ്പോർട്ട് ഏജൻറ് സംവിധാനം നടപ്പിലാക്കും
ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിന്റെ (ഐപിപിബി) സേവനങ്ങൾ ഇനി വാട്ട്സാപ്പിലും ലഭ്യമാകും. സേവനങ്ങൾ വാട്ട്സ് ആപ്പ് വഴി നൽകുന്നതിനായി ബാങ്ക് ഭാരതി എയർടെല്ലുമായി കരാറിൽ ഏർപ്പെട്ടു. സമീപത്തെ പോസ്റ്റ് ഓഫീസ് വിവരങ്ങളെ കുറിച്ചു നൽകുന്നത് മുതൽ എല്ലാ വിധ സേവനങ്ങളും വാട്ട്സാപ്പ്എയര്‍ടെല്ലും ഐപിപിബിയും ഒന്നിക്കുന്നു, ബാങ്കിംഗ് സേവനങ്ങള്‍ ഇനി വാട്ട്‌സാപ്പില്‍
വഴി നൽകും. ഭാരതി എയർടെല്ലുമായുള്ള പങ്കാളിത്തത്തോടെ ഭാവിയിൽ ഇത്തരത്തിൽ ഡിജിറ്റൽ സേവനങ്ങൾ നൽകാൻ കൂടുതൽ ലൈലതാംയിനൽകാൻ കഴിയുമെന്നും, രാജ്യത്തേതിന്റെ എല്ലാ ഭാഗങ്ങളിലും സേവനങ്ങൾ എത്തുന്നുവെന്ന് ഉറപ്പാക്കുമെന്ന് ഐപിപിബി, സിജിഎം ഗുർശരൺ റായ് പറഞ്ഞു. ഐ പി പി ബിയ്ക്ക് ഡൽഹിയിൽ 4.51 ലക്ഷം അക്കൗണ്ടുകളാണ് ഉള്ളത്
ഗ്രാമീണ മേഖലയിലെ ഉപഭോക്താക്കൾക്ക് സൗകര്യ പ്രദമായി, പ്രാദേശിക ഭാഷകളിൽ സേവനങ്ങൾ ലഭിക്കുന്നതിനുള്ള പദ്ധതിയും നടപ്പിലാക്കുന്നുണ്ട്. ഇത് കൂടാതെ ഉപഭോക്താക്കൾക്ക് തത്സമയം സേവനങ്ങൾ നൽകുന്നതിനുള്ള കസ്റ്റമർ സ്‌പോർട്ട് ഏജൻറ് സംവിധാനം ഉൾപെടുത്തുന്നതിനും ലക്ഷ്യമുണ്ട്. ഇത് വഴി ഉടനടി ഉപഭോക്താക്കളുടെ അന്വേഷണങ്ങൾക്ക് പരിഹാരം നൽകാൻ സാധിക്കും.
നിലവിൽ എസ് എം എസ് സേവനങ്ങളും, ഫോൺ വഴിയുള്ള സേവനകളുമാണ് ഐപിപിബി നൽകുന്നത്. രാജ്യത്തെ ടിയർ 2 ,3 നഗരങ്ങളിൽ ഉൾപ്പെടെ രാജ്യത്തിൻറെ വിവിധ കോണുകളിലേക്ക് ബാങ്കിങ് സേവങ്ങൾ കൂടുതൽ ലളിതമായി എത്തിക്കുന്നതിന് ഐപിപിബിയുമായുള്ള പങ്കാളിത്തം ശക്തമായി തുടരുമെന്ന് എയർടെൽ ഐ ക്യു വിന്റെ ബിസിനസ് ഹെഡ് അഭിഷേക് ബിസ്വാൾ പറഞ്ഞു.