image

11 Jan 2023 5:22 PM IST

Banking

റുപേ ഡെബിറ്റ് കാര്‍ഡ്, യുപിഐ ഇടപാടുകള്‍ക്ക് പ്രോത്സാഹനം: 2,600 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

MyFin Desk

rupay debit card bhim upi transaction
X

ഫോട്ടോ : അലോഷ്യസ് മൈഫിന്‍

ഡെല്‍ഹി: റുപേ ഡെബിറ്റ് കാര്‍ഡ്, കുറഞ്ഞ മൂല്യത്തിന്റെ ഭീം-യുപിഐ ഇടപാടുകള്‍ എന്നിവയെ പ്രോത്സാഹിപ്പിക്കാന്‍ 2,600 കോടി രൂപയുടെ പദ്ധതിക്ക് അനുമതി നല്‍കി കേന്ദ്ര മന്ത്രിസഭ.

ഈ പദ്ധതി വഴി പോയിന്റ് ഓഫ് സെയില്‍ (പിഒഎസ്), റുപേ കാര്‍ഡ്, യുപിഐ എന്നിവ ഉപയോഗിച്ചുള്ള ഇ-കൊമേഴ്സ് ഇടപാടുകള്‍ എന്നിവ പ്രോത്സാപ്പിക്കുന്നതിന് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കുകള്‍ക്ക് സാമ്പത്തിക ആനുകൂല്യങ്ങള്‍ (ഫിനാന്‍ഷ്യല്‍ ഇന്‍സെന്റീവ്സ്) ലഭ്യമാക്കും.

ഇത് ശക്തമായ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം കെട്ടിപ്പടുക്കുന്നതിന് സഹായിക്കും. കൂടാതെ, ഈ പദ്ധതി യുപിഐ ലൈറ്റ്, യുപിഐ123പേ എന്നിവയെ ഉപഭോക്തൃ സൗഹൃദവും, സാമ്പത്തിക സൗഹൃദമാക്കുന്നതിനും സഹായിക്കുമെന്നുമാണ് സൂചന.

2022ല്‍ യുപിഐ പ്ലാറ്റ്ഫോമിലൂടെ 7,404 കോടി ഇടപാടുകളാണ് നടന്നത്. ആകെ ഇടപാട് മൂല്യം 125 ലക്ഷം കോടി രൂപ കവിഞ്ഞെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.