image

8 Feb 2023 4:55 AM GMT

Banking

റീപ്പോ നിരക്കില്‍ വീണ്ടും 25 ബേസിസ് പോയിന്റ് വര്‍ധന

MyFin Desk

repo rate raise again
X

Summary

  • കഴിഞ്ഞ 9 മാസത്തെ കണക്കുകള്‍ നോക്കിയാല്‍ ഇത് ആറാം തവണയാണ് റീപ്പോ നിരക്ക് ഉയരുന്നത്.


ഡെല്‍ഹി: റിപ്പോ നിരക്ക് വീണ്ടും വര്‍ധിപ്പിച്ച് റിസര്‍വ് ബാങ്ക്. നിരക്ക് 0.25 ശതമാനം വര്‍ധിപ്പിച്ച് ഇപ്പോള്‍ 6.5 ശതമാനത്തിലെത്തിയിട്ടുണ്ട്. റീപ്പോ നിരക്ക് ഉയര്‍ന്നതോടെ വാഹന, ഭവന വായ്പകളുടെ ഉള്‍പ്പടെ പലിശ നിരക്ക് വര്‍ധിക്കും. ബാങ്കുകള്‍ക്ക് ആര്‍ബിഐ നല്‍കുന്ന ഹ്രസ്വകാല വായ്പകളുടെ പലിശ നിരക്കാണ് റിപ്പോ നിരക്ക് എന്നത്.

ആര്‍ബിഐ പണനയസമിതി യോഗത്തിനു ശേഷം ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസാണ് റീപ്പോ നിരക്ക് വര്‍ധിപ്പിച്ചുവെന്ന് വ്യക്തമാക്കിയത്. നിലവിലെ സാഹചര്യം കണക്കാക്കിയാല്‍ ബാങ്ക് എഫ് ഡികളുടെ പലിശയും ഉയര്‍ന്നേക്കും. കഴിഞ്ഞ 9 മാസത്തെ കണക്കുകള്‍ നോക്കിയാല്‍ ഇത് ആറാം തവണയാണ് റീപ്പോ നിരക്ക് ഉയരുന്നത്.

പണപ്പെരുപ്പം കേന്ദ്ര ബാങ്കുകളുടെ ലക്ഷ്യത്തെക്കാൾ മുകളിലാണെങ്കിലും ആഗോള തലത്തിൽ പണപ്പെരുപ്പം ക്രമേണ മയപ്പെടുകയാണെന്ന് കൊട്ടക് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസ് ഒരു റിപ്പോർട്ടിൽ പറഞ്ഞു. അടുത്ത ഏതാനും മാസങ്ങളിൽ പണപ്പെരുപ്പം കുറയാനിടയുണ്ട്. 2023 ആദ്യ പകുതിയോടെ നിരക്ക് വർധിപ്പിക്കുന്നത് അവസാനിപ്പിക്കുന്നതിനും, 2024 ന്റെ ആരംഭത്തിൽ നിരക്ക് കുറക്കുന്നതിനും സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

എസ് രംഗനാഥൻ, എൽകെപി സെക്യൂരിറ്റീസ് റിസർച്ച് ഹെഡ്, പറയുന്നു::"വളർച്ച ശക്തമായി തുടരുന്നതിനാൽ, പണപ്പെരുപ്പം പിടിച്ചു നിർത്തുന്നതിന് റിസർവ് ബാങ്ക് പ്രതീക്ഷിച്ച പോലെ 25 ബേസിസ് പോയിന്റ് റിപ്പോ നിരക്ക് വർധിപ്പിച്ചു. ഭക്ഷ്യ വിലക്കയറ്റം കാര്യമായി താഴുന്നല്ലെങ്കിലും ഈ ഘട്ടത്തിൽ വർദ്ധനവ് ഉചിതമാണെന്ന് തോന്നുന്നു. നല്ല റാബി വിളവ് പ്രതീക്ഷക്കു വക നൽകുന്നുണ്ട്."

റീട്ടെയിൽ പണപ്പെരുപ്പം 2 ശതമാനം മാർജിനോടെ 4 ശതമാനത്തിൽ തുടരുന്നുവെന്ന് ഉറപ്പാക്കാൻ ആർബിഐയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും, 2022 ജനുവരി മുതൽ തുടർച്ചയായ മൂന്ന് പാദങ്ങളിൽ പണപ്പെരുപ്പ നിരക്ക് സഹന പരിധിയായ ആറ് ശതമാനത്തിൽ താഴെ നില നിർത്താൻ ബാങ്കിന് കഴിഞ്ഞില്ല.