Summary
- നിക്ഷേപത്തിനായുള്ള നെട്ടോട്ടത്തിൽ കേരള ബാങ്കുകൾ
- കോവിഡ് മൂലം വർഷങ്ങങ്ങളായി തകർച്ചയിലായ ഡിമാൻഡ് വീണ്ടെടുക്കുന്ന ഈ സമയത്ത് വായ്പക്കാരുടെ ഒരു നീണ്ട പട്ടിക തന്നെ ബാങ്കുകളെ ആശ്രയിക്കുന്നതായി കാണാം,
- കേരളം ആസ്ഥാനമായുള്ള മിക്ക ബാങ്കുകളും കഴിഞ്ഞ ഒരു വർഷത്തിനിടയിൽ അവരുടെ വായ്പകളിൽ മികച്ച വളർച്ച കൈവരിച്ചു. എന്നാൽ, അതിനനുസരിച്ച നിക്ഷേപസമാഹരണം നടന്നിട്ടില്ല
കൊച്ചി: ഇക്കഴിഞ്ഞ വർഷം സിഎസ്ബി ബാങ്കിന്റെ വായ്പാ വളർച്ചയെ നയിച്ചത് പ്രധാനമായും സ്വർണ്ണ വായ്പകളാണ്.
കഴിഞ്ഞ ഒരു വർഷത്തിനിടെ, 2022 ഡിസംബർ 31 വരെ, ബാങ്കിന്റെ സ്വർണ വായ്പ 50.81 ശതമാനം വർധിച്ച് 5,817.04 കോടി രൂപയിൽ നിന്ന് 8,772.48 കോടി രൂപയായി ഉയർന്നു. .
രസകരമെന്നു പറയട്ടെ, ബാങ്കിന്റെ വായ്പാ വളർച്ചയുടെ നാലിൽ മൂന്ന് ഭാഗവും നൽകിയത് സ്വർണ്ണവായ്പകളാണ്. നടപ്പ് സാമ്പത്തിക വർഷത്തിന്റെ (FY23) 9 മാസത്തിൽ അതായത് 2022 ഡിസംബർ 31-വരെയുള്ള കാലയളവിൽ സിഎസ്ബി ബാങ്കിന്റെ ലോൺ പോർട്ട്‌ഫോളിയോയുടെ ഏകദേശം 47 ശതമാനവും സ്വർണ്ണ വായ്പയാണ്; ഒരു വർഷം മുമ്പ് ഇത് 39 ശതമാനമായിരുന്നു.
എല്ലാ 'കുറച്ചിലുകളും' മാറ്റിവെച്ച് ലാഭകരമായ സ്വർണ്ണ വായ്പാ വിപണിയിലേക്ക് പ്രവേശിക്കാൻ മറ്റ് ബാങ്കുകളെയും പ്രേരിപ്പിച്ച ഒരു ട്രെൻഡ്സെറ്ററായി സിഎസ്ബി ബാങ്കിനെ കാണാൻ കഴിയും.
2022 ഡിസംബർ 31-ന് അവസാനിച്ച ഒരു വർഷത്തിനിടെ ബാങ്കിന്റെ മൊത്തം വായ്പകൾ 3,816.23 കോടി രൂപ വർദ്ധിച്ചപ്പോൾ, സ്വർണ്ണ വായ്പ മാത്രം 2,955.44 കോടി രൂപ വർദ്ധിച്ചു; ഈ കാലയളവിൽ ബാങ്കിന്റെ വായ്പാ വളർച്ചയുടെ 77.44 ശതമാനാവും സംഭാവന ചെയ്തത് സ്വർണ വായ്പയാണെന്ന് ഇത് വ്യക്തമാക്കുന്നു.
നിക്ഷേപത്തിനായുള്ള പോരാട്ടം
കേരളം ആസ്ഥാനമായുള്ള മിക്ക ബാങ്കുകളും കഴിഞ്ഞ ഒരു വർഷത്തിനിടയിൽ അവരുടെ വായ്പകളിൽ മികച്ച വളർച്ച കൈവരിച്ചു. എന്നാൽ, അതിനനുസരിച്ച നിക്ഷേപസമാഹരണം നടന്നിട്ടില്ല എന്ന് നമുക്ക് കാണാനാവും.
ഇത് ബാങ്കുകൾക്കിടയിൽ നിക്ഷേപത്തിനായുള്ള ഒരു മല്പിടിത്തത്തിന് കാരണമായേക്കാം. മാത്രമല്ല, നിക്ഷേപ നിരക്കുകളിൽ വർദ്ധനവിനും ഇത് കാരണമാകാൻ സാധ്യതയുണ്ട്.
"കോവിഡ് മൂലം വർഷങ്ങങ്ങളായി തകർച്ചയിലായ ഡിമാൻഡ് വീണ്ടെടുക്കുന്ന ഈ സമയത്ത് വായ്പക്കാരുടെ ഒരു നീണ്ട പട്ടിക തന്നെ ബാങ്കുകളെ ആശ്രയിക്കുന്നതായി കാണാം," ഒരു ബാങ്കർ myfinpoint.com-നോട് പറഞ്ഞു. ഈ ബാങ്കുകളുടെ നിക്ഷേപവും വായ്പയും തമ്മിലുള്ള താരതമ്യം തന്നെ ഈ പ്രവണത വെളിപ്പെടുത്തുന്നു.
എസ്.ഐ.ബി
തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൗത്ത് ഇന്ത്യൻ ബാങ്കിന്റെ (എസ്‌ഐബി) നിക്ഷേപം ഡിസംബർ 31ന് അവസാനിച്ച കഴിഞ്ഞ ഒരു വർഷത്തിനിടെ 88,348 കോടി രൂപയിൽ നിന്ന് 90,714 കോടി രൂപയായി വെറും മൂന്ന് ശതമാനം വർധിച്ചപ്പോൾ, അതിന്റെ അഡ്വാൻസുകൾ 18 ശതമാനം വർധിച്ചു. 59,226 കോടി രൂപയിൽ നിന്ന് 70,168 കോടി രൂപയായി.
ഇത് ഈ കാലയളവിൽ എസ്ഐബിയുടെ ക്രെഡിറ്റ്-ഡിപ്പോസിറ്റ് അനുപാതം (സിഡി റേഷ്യോ) 67 ശതമാനത്തിൽ നിന്ന് 74 ശതമാനമായി ഉയർത്തി.
CSB ബാങ്ക്
എസ്ഐബിയെ അപേക്ഷിച്ച് സിഎസ്ബി ബാങ്കിന്റെ വായ്പയും നിക്ഷേപ വളർച്ചയും തമ്മിലുള്ള വ്യത്യാസം വളരെ കുറവാണ്.
ബാങ്കിന്റെ നിക്ഷേപം 18.93 ശതമാനം വർധിച്ചു 19,055 കോടി രൂപയിൽ നിന്ന് 22,664.02 കോടി രൂപയായപ്പോൾ അഡ്വാൻസുകൾ 14,827.09 കോടി രൂപയിൽ നിന്ന് 18,643.32 കോടി രൂപയായി ഉയർന്നു, ഇത് 25.74 ശതമാനം വളർച്ചയെ പ്രതിനിധീകരിക്കുന്നു.
ധനലക്ഷ്മി ബാങ്ക്
കേരളം ബാങ്കുകളിൽ ഏറ്റവും ചെറിയ ബാങ്കായ ധനലക്ഷ്മി ബാങ്കിന്റെ നിക്ഷേപം 6.78 ശതമാനം മാത്രം വർധിച്ചു, കഴിഞ്ഞ ഒരു വർഷത്തിനിടെ 12,101 കോടി രൂപയിൽ നിന്ന് 12,922 കോടി രൂപയായി. അതേസമയം അഡ്വാൻസുകൾ 22.48 ശതമാനം വർധിച്ച് 7,552 കോടി രൂപയിൽ നിന്ന് 9,250 കോടി രൂപയായി ഉയർന്നു.
ഇതോടെ, ബാങ്കിന്റെ സിഡി അനുപാതം ഒരു വർഷത്തിനുള്ളിൽ 62.41 ശതമാനത്തിൽ നിന്ന് 71.58 ശതമാനമായി വർധിച്ചിട്ടുണ്ട്.
ഫെഡറൽ ബാങ്ക്
സംസ്ഥാനത്തെ ഏറ്റവും വലിയ ബാങ്കായ ഫെഡറൽ ബാങ്ക് കഴിഞ്ഞ ഒരു വർഷത്തെ കാലയളവിൽ നിക്ഷേപങ്ങളിലും അഡ്വാൻസുകളിലും മിതമായ വളർച്ച കൈവരിച്ചു.
മൊത്ത അഡ്വാൻസുകൾ 19.1 ശതമാനം വർധിച്ചു 1,43,638 കോടി രൂപയിൽ നിന്ന് 1,71,043 കോടി രൂപയായി; അതേസമയം, ബാങ്കിന്റെ മൊത്തം നിക്ഷേപ അടിത്തറ 1,75,432 കോടി രൂപയിൽ നിന്ന് 2,01,425 കോടി രൂപയായി - 14.8 ശതമാനം വളർച്ച.
ഫെഡറൽ ബാങ്കിന്റെ നിക്ഷേപ വളർച്ചയുടെ പ്രധാന കാരണം സർട്ടിഫിക്കറ്റ് ഓഫ് ഡെപ്പോസിറ്റിൽ വന്ന കുതിച്ചു ചാട്ടമാണ്; കഴിഞ്ഞ ഒരു വർഷത്തിനിടയിൽ അത് 110.4 ശതമാനം വർധിച്ച് 3,180 കോടി രൂപയിൽ നിന്ന് 6,691 കോടി രൂപയായി വളർന്നു.