12 March 2023 5:40 AM GMT
Summary
- 2022 ഡിസംബർ 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ ബാങ്കിന്റെ മൊത്ത ആസ്തി 209 ബില്യൺ ഡോളറായിരുന്നെന്ന് എഫ് ഡി ഐ സി പ്രസ്താവനയിൽ പറഞ്ഞു
- ടെക്ക് മേഖല, ബാങ്കിങ് മേഖല മുതലായവയിൽ പുതിയതായി ചുവടുവക്കുന്ന കമ്പനികൾക്ക് എസ് വിബി അനുയോജ്യമായ പങ്കാളിത്തം തന്നെയാണ്. മി
- യുഎസിൽ ഒരു ജീവനക്കാരനോ ഓഫീസോ പോലുമില്ലാത്ത ധാരാളം ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്കും ബാങ്ക് സേവനങ്ങൾ നൽകിയിരുന്നു
യു എസ് വിപണിയെയും, ആഗോള വിപണികളെയും പിടിച്ചുലച്ച തകർച്ചയാണ് കഴിഞ്ഞ ദിവസം അമേരിക്കൻ വാണിജ്യ ബാങ്കായ സിലിക്കൺ വാലി ബാങ്കിന് സംഭവിച്ചത്. ഒരു ദിവസം കൊണ്ട് ഏകദേശം 60 ശതമാനത്തോളമാണ് ബാങ്ക് ഷെയർ ഇടിഞ്ഞത്.
ഇത് ബാങ്കിങ് ഓഹരികളിൽ മുഴുവനായും പ്രതിഫലിച്ചിരുന്നു. പ്രധാനമായും യു എസ്സിലെ സ്റ്റാർട്ട് അപ്പുകൾക്കും വെഞ്ച്വർ കാപിറ്റലുകൾക്കും വായ്പ നൽകുന്ന ബാങ്കിന്റെ തകർച്ച സ്വാഭാവികമായും സ്റ്റാർട്ട്പ്പുകളെ തന്നെയാണ് ഏറ്റവുമധികം ബാധിക്കുന്നത് . യു എസ്സിലുള്ള ഇന്ത്യൻ സ്റ്റാർട്ട്പ്പുകൾക്കും സമാന സ്ഥിതിയാണെന്നാണ് വിദഗ്‌ധർ അഭിപ്രായപ്പെടുന്നത്. നിലവിലെ സാഹര്യം മെച്ചപ്പെടുമെങ്കിലും ഇന്ത്യൻ സ്റ്റാർട്ട്പ്പുകൾക്ക് വലിയ വെല്ലുവിളികളുണ്ടാകുമെന്ന് സിലിക്കൺ വാലി ആസ്ഥാനമായുള്ള പ്രമുഖ വെഞ്ച്വർ ക്യാപിറ്റലിസ്റ്റും രണ്ട് പതിറ്റാണ്ടിലേറെയായി പ്രാരംഭ ഘട്ട നിക്ഷേപകനുമായ ആഷൂ ഗാർഗ് പറയുന്നു,
ഫെഡറൽ ഡെപ്പോസിറ് ഇൻഷുറൻസ് കോർപറേഷൻ (എഫ് ഡിഐസി ) നിർദേശമനുസരിച്ച് കാലിഫോർണിയ ഡിപ്പാർട്ട്മെന്റ് ഓഫ് ഫിനാൻഷ്യൽ പ്രൊട്ടക്ഷൻ ആൻഡ് ഇന്നൊവേഷൻ സിലിക്കൺ വാലി ബാങ്ക് അടച്ചിരുന്നു.
2022 ഡിസംബർ 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ ബാങ്കിന്റെ മൊത്ത ആസ്തി 209 ബില്യൺ ഡോളറായിരുന്നെന്ന് എഫ് ഡി ഐ സി പ്രസ്താവനയിൽ പറഞ്ഞു. കൂടാതെ ബാങ്കിലെ നിക്ഷേപം 175.4 ബില്യൺ ഡോളറായിരുന്നു. എന്നാൽ അടച്ചു പൂട്ടുന്ന സമയത്, ഇൻഷുറൻസ് പരിധിയിൽ വരുന്ന നിക്ഷേപവുമായി ബന്ധപ്പെട്ട കണക്കുകളിൽ വ്യക്തത ഇല്ലായിരുന്നു. ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരികയാണെന്നും എഫ് ഡി ഐ സി പ്രസ്താവനയിൽ വ്യക്തമാക്കി.
യു എസ്സിലെ പല ബാങ്കുകളും പ്രവാസികൾക്ക് ആവശ്യമായ സേവനങ്ങൾ നൽകാറില്ല. അതിനാൽ യു എസ്സിൽ പ്രവർത്തിക്കുന്ന ഭൂരിഭാഗം ഇന്ത്യൻ സ്റ്റാർട്ട് പ്പുകൾക്കും ആവശ്യമായ സേവനങ്ങൾ ഇന്ത്യൻ ബാങ്കുമായി ചേർന്ന് നൽകുന്നതിന് എസ് വി ബിയ്ക്ക് പ്രധാന പങ്കാണുള്ളത്.
ടെക് മേഖല, ബാങ്കിങ് മേഖല മുതലായവയിൽ പുതിയതായി ചുവടുവക്കുന്ന കമ്പനികൾക്ക് എസ് വി ബി അനുയോജ്യമായ പങ്കാളിത്തം തന്നെയാണ്. മിക്ക സ്റ്റാർട്ട് അപ്പുകൾക്കു പിന്നിലും ഒരു ഇന്ത്യൻ വംശജനെ സാന്നിധ്യമുള്ളതിനാൽ തന്നെ ഇവർക്കെല്ലാം വരുന്ന ആഴ്ചയിൽ, ജീവനക്കാർക്ക് വേതനം നൽകുന്നതിന് പോലും പ്രതിസന്ധിയുണ്ടായേക്കാം.
അതുപോലെ, യുഎസിൽ ഒരു ജീവനക്കാരനോ ഓഫീസോ പോലുമില്ലാത്ത ധാരാളം ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ സിലിക്കൺ വാലി ബാങ്കിൽ അക്കൗണ്ട് തുറന്നിരുന്നു. കൂടുതൽ കർശനമായ നടപടികളില്ലാതെ തന്നെ ഇത്തരം സംരംഭങ്ങൾക്ക് സേവനങ്ങൾ നൽകുന്നതിന് എസ് വി ബി തയാറായി എന്നതും ശ്രദ്ധേയമാണ്.