Summary
മൊത്ത വരുമാനം 26,218 കോടി രൂപയായി.
നടപ്പു സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ കാനറാ ബാങ്കിന്റെ അറ്റാദായത്തിൽ 92 ശതമാനത്തിന്റെ വർധന. അറ്റാദായം മുൻ വർഷം ഡിസംബർ പാദത്തിൽ ഉണ്ടായിരുന്ന 1,502 കോടി രൂപയിൽ നിന്ന് 2,881 കോടി രൂപയായി ഉയർന്നു.
മൊത്ത നിഷ്ക്രിയ ആസ്തി തൊട്ടു മുൻപുള്ള സെപ്റ്റംബർ പാദത്തിൽ റിപ്പോർട്ട് ചെയ്ത 6.37 ശതമാനത്തിൽ നിന്ന് 5.89 ശതമാനമായി. അറ്റ നിഷ്ക്രിയ ആസ്തി 2.19 ശതമാനത്തിൽ നിന്ന് 1.96 ശതമാനമായി. മൊത്ത വരുമാനം 26,218 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 21,312 കോടി രൂപയായിരുന്നു.
പലിശ വരുമാനം മുൻ വർഷത്തിലെ മൂന്നാം പാദത്തിൽ റിപ്പോർട്ട് ചെയ്ത 17,701 കോടി രൂപയിൽ നിന്ന് 22,231 കോടി രൂപയായി. മൂലധന പര്യപ്തത അനുപാതം 14.80 ശതമാനത്തിൽ നിന്ന് 16.72 ശതമാനമായി. പോയ വാരത്തിൽ, ബാങ്ക് റഷ്യൻ സംയുക്ത സംരംഭമായ കൊമേർഷ്യൽ ഇൻഡോ ബാങ്കിന്റെ ഓഹരികൾ 114 കോടി രൂപയ്ക്ക് എസ്ബിഐയ്ക്ക് വിൽക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.