image

14 Dec 2022 8:53 AM GMT

Banking

ബാങ്ക് ഓഫ് ബറോഡ നൈനിറ്റാൾ ബാങ്ക് ഓഹരികൾ വിറ്റഴിക്കുന്നു

MyFin Bureau

bank of baroda
X

Summary

  • ആർബിഐയുടെ നിർദേശപ്രകാരം 1973 ലാണ് ബാങ്ക് ഓഫ് ബറോഡ നൈനിറ്റാൾ ബാങ്കിനെ ഏറ്റെടുത്തത്.
  • നൈനിറ്റാൾ ബാങ്കിന് ഉത്തരാഖണ്ഡ്, ഉത്തർ പ്രദേശ്, ഡെൽഹി, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിലായി 150 ഓളം ശാഖകളുണ്ട്.


ഡെൽഹി: പൊതു മേഖല ബാങ്കായ ബാങ്ക് ഓഫ് ബറോഡ അവരുടെ പൂർണ ഉടമസ്ഥതയിലുള്ള നൈനിറ്റാൾ ബാങ്ക് ലിമിറ്റഡിന്റെ (എൻബിഎൽ) ഓഹരികൾ വിറ്റഴിക്കുന്നു. നിലവിൽ എൻബിഎല്ലിന്റെ 98.57 ശതമാനം ഓഹരികളാണ് ബാങ്ക് കൈവശം വച്ചിട്ടുള്ളത്.

എൻബിഎല്ലിന്റെ ഭൂരിഭാഗം ഓഹരികളും വിറ്റഴിക്കുന്നതിനുള്ള അനുമതി ബാങ്കിന്റെ ഡയറക്ടർ ബോർഡ് നൽകി. കൂടാതെ ഓഹരികൾ വാങ്ങുന്നതിനു താല്പര്യമുള്ള കക്ഷികളിൽ (ഐ പി) നിന്ന് പ്രിലിമിനറി ഇൻഫർമേഷൻ മെമ്മോറാണ്ടം (പിഐഎം) വഴി അപേക്ഷകൾ (എക്സ്പ്രെഷൻ ഓഫ് ഇന്ററസ്റ്റ്) ക്ഷണിക്കുന്നതിനുള്ള അനുമതിയും നൽകിയാതായി റെഗുലേറ്ററി ഫയലിംഗിൽ വ്യക്തമാക്കി.

അപേക്ഷകൾ ക്ഷണിക്കുന്നതിനുള്ള പിഐഎം ഇന്ന് പ്രസിദ്ധീകരിക്കും.

ആർബിഐയുടെ നിർദേശപ്രകാരം 1973 ലാണ് ബാങ്ക് ഓഫ് ബറോഡ നൈനിറ്റാൾ ബാങ്കിനെ ഏറ്റെടുത്തത്.

ഉത്തരാഖണ്ഡ് ആസ്ഥാനമായുള്ള നൈനിറ്റാൾ ബാങ്കിന് ഉത്തരാഖണ്ഡ്, ഉത്തർ പ്രദേശ്, ഡെൽഹി, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിലായി 150 ഓളം ശാഖകളുണ്ട്.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 603 കോടി രൂപയുടെ മൊത്ത വരുമാനമാണ് എൻബിഎൽ റിപ്പോർട്ട് ചെയ്‌തത്‌. കൂടാതെ അറ്റാദായം 28.93 കോടി രൂപയായി. മൊത്ത നിഷ്ക്രിയ ആസ്തി 508 കോടി രൂപയും, അറ്റ നിഷ്ക്രിയ ആസ്തി 164 കോടി രൂപയുമായിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ബാങ്കിന്റെ നിക്ഷേപം 7 ,486 കോടി രൂപയും, വായ്പ 3 ,917 കോടി രൂപയുമായിരുന്നു.

ബാങ്ക് ഓഫ് ബറോഡയ്ക്ക് രാജ്യത്ത് 8161 ശാഖകളും 11461 എടിഎമ്മുകളുമാണ് ഉള്ളത്.

നടപ്പു സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ ബാങ്കിന്റെ അറ്റാദായം കഴിഞ്ഞ വർഷം ഇതേ കാലയളവിൽ റിപ്പോർട്ട് ചെയ്തതിൽ നിന്നും 58.7 ശതമാനം വർധിച്ച് 3,313.42 കോടി രൂപയായി. മൊത്ത വരുമാനം 13.86 ശതമാനം വർധിച്ച് 23,080.03 കോടി രൂപയായി.