image

5 Feb 2023 5:00 AM GMT

Banking

മൊത്ത വായ്പയുടെ 0.94 ശതമാനം മാത്രം അദാനി ഗ്രൂപ്പിന്: ആക്സിസ് ബാങ്ക്

PTI

മൊത്ത വായ്പയുടെ 0.94 ശതമാനം മാത്രം  അദാനി ഗ്രൂപ്പിന്:  ആക്സിസ് ബാങ്ക്
X

Summary

  • സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 27,000 കോടി രൂപയും, പഞ്ചാബ് നാഷണൽ ബാങ്ക് 7,000 കോടി രൂപയും, ബാങ്ക് ഓഫ് ബറോഡ 7,000 കോടി രൂപയും അദാനി ഗ്രൂപ്പിന് നൽകിയിട്ടുണ്ട്.
  • അദാനി ഗ്രൂപ്പിന് നൽകിയ വായ്പയെ കുറിച്ച് ആശങ്കയില്ലെന്നു ആക്സിസ് ബാങ്ക്


മുംബൈ: കടുത്ത പ്രതിസന്ധി നേരിട്ട് കൊണ്ടിരിക്കുന്ന അദാനി ഗ്രൂപ്പിന് മൊത്ത വായ്പയുടെ 0.94 ശതമാനം വായ്പ മാത്രമാണ് നല്കിയിട്ടുള്ളതെന്ന് ആക്സിസ് ബാങ്ക് വ്യക്തമാക്കി.

ബാങ്കിന്റെ വായ്പ നയമനുസരിച്ച് വായ്പ എടുത്ത കമ്പനിയുടെ പണമൊഴുക്ക്, സെക്യുരിറ്റി, തിരിച്ചടവ് ശേഷി എന്നിവയെ അടിസ്ഥാനമാക്കിയാണ് വായ്പ നൽകുന്നതെന്നും, അദാനി ഗ്രൂപ്പിന് നൽകിയ വായ്പയെ കുറിച്ച് ആശങ്കയില്ലെന്നും ബാങ്ക് പ്രസ്താവനയിൽ വ്യക്തമാക്കി.

ഗ്രൂപ്പിന്റെ പോർട്ട്സ്, ട്രാൻസ്മിഷൻ, ഊർജം , ഗ്യാസ് വിതരണം,റോഡുകൾ മുതലായ മേഖലയിലെ കമ്പനികൾക്കാണ് ബാങ്ക് വായ്പ നൽകിയിട്ടുള്ളത്.

അദാനി ഗ്രൂപ്പിന് ബാങ്കിലുള്ള ഫണ്ട് അധിഷ്ഠിത കുടിശ്ശിക മൊത്ത വായ്പയുടെ 0.29 ശതമാനവും, ഫണ്ട് ഇതര കുടിശ്ശിക 0 .58 ശതമാനവുമാണ്.

2022 ഡിസംബർ 31 വരെയുള്ള കണക്കു പ്രകാരം, ഗ്രൂപ്പിലുള്ള ബാങ്കിന്റെ നിക്ഷേപം, മൊത്ത വായ്‍പയുടെ 0.07 ശതമാനമാണ്.

കൂടാതെ ഗ്രൂപ്പിന്റെ സംയുക്ത സംരംഭങ്ങളിൽ ബാങ്കിലുള്ള ഫണ്ട് അധിഷ്ഠിത കുടിശ്ശിക മൊത്ത വായ്പയുടെ 0.02 ശതമാനവും, ഫണ്ട് ഇതര കുടിശ്ശിക 0.25 ശതമാനവുമാണ്.

ശക്തമായ ബാലൻസ് ഷീറ്റാണ് ബാങ്കിനുള്ളതെന്നും അതിന്റെ അസറ്റ് കവറേജ് ഡിസംബർ 31, 2022 ൽ 1.53.ശതമാനത്തിലാണെന്നും ബാങ്ക് കൂട്ടിച്ചേർത്തു.

യു എസ് 20,000 കോടി രൂപ സമാഹരിക്കുന്നതിനുള്ള അദാനി ഗ്രൂപ്പിന്റെ എഫ് പിഒ വില്പന ആങ്കർ നിക്ഷേപകർക്കായി ആരംഭിച്ച ജനുവരി 24 നാണ് ഹിൻഡൻബർഗും റിപ്പോർട്ട് പുറത്തു വിടുന്നത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 27,000 കോടി രൂപയുടെ വായ്പയും, പഞ്ചാബ് നാഷണൽ ബാങ്ക് 7,000 കോടി രൂപയുടെ വായ്പയും, ബാങ്ക് ഓഫ് ബറോഡ 7,000 കോടി രൂപയുടെ വായ്പയുമാണ് അദാനി ഗ്രൂപ്പിന് നൽകിയിട്ടുള്ളത്.

എൽഐസി 36,474.78 കോടി രൂപയുടെ നിക്ഷേപമാണ് അദാനിയുടെ ഓഹരികളിൽ നടത്തിയിട്ടുള്ളത്.