image

28 July 2022 2:43 AM GMT

Stock Market Updates

ഉയരുന്ന സൂചികകൾക്കൊപ്പം ബജാജ് ഫിനാന്‍സ് ഓഹരികൾ മുന്നേറ്റം തുടരുന്നു

MyFin Bureau

ഉയരുന്ന സൂചികകൾക്കൊപ്പം ബജാജ് ഫിനാന്‍സ് ഓഹരികൾ മുന്നേറ്റം തുടരുന്നു
X

Summary

ഡെല്‍ഹി: ഏപ്രില്‍-ജൂണ്‍ കാലയളവില്‍ കമ്പനി എക്കാലത്തെയും ഉയര്‍ന്ന കണ്‍സോളിഡേറ്റഡ് ത്രൈമാസ അറ്റാദായം റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ബജാജ് ഫിനാന്‍സിന്റെ ഓഹരികള്‍ ഇന്ന 9 ശതമാനത്തിലധികം ഉയര്‍ന്നു. ബിഎസ്ഇ-യില്‍ ഓഹരി വില 9.46 ശതമാനം ഉയര്‍ന്ന് 6,999 രൂപയിലെത്തി. എന്‍എസ്ഇ-യില്‍ ഇത് 9.42 ശതമാനം ഉയര്‍ന്ന് 6,999 രൂപയിലെത്തി. രാവിലെത്തെ വ്യാപാരത്തില്‍ ബിഎസ്ഇ സെന്‍സെക്‌സിലും എന്‍എസ്ഇ നിഫ്റ്റിയിലും ഏറ്റവും വലിയ കുതിച്ചുചാട്ടം തന്നെയാണ് ഈ ഓഹരി നടത്തിയത്. 30-ഷെയര്‍ ബിഎസ്ഇ ബെഞ്ച്മാര്‍ക്ക് 824.22 പോയിന്റ് ഉയര്‍ന്ന് 56,640.54ലും നിഫ്റ്റി […]


ഡെല്‍ഹി: ഏപ്രില്‍-ജൂണ്‍ കാലയളവില്‍ കമ്പനി എക്കാലത്തെയും ഉയര്‍ന്ന കണ്‍സോളിഡേറ്റഡ് ത്രൈമാസ അറ്റാദായം റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ബജാജ് ഫിനാന്‍സിന്റെ ഓഹരികള്‍ ഇന്ന 9 ശതമാനത്തിലധികം ഉയര്‍ന്നു.

ബിഎസ്ഇ-യില്‍ ഓഹരി വില 9.46 ശതമാനം ഉയര്‍ന്ന് 6,999 രൂപയിലെത്തി. എന്‍എസ്ഇ-യില്‍ ഇത് 9.42 ശതമാനം ഉയര്‍ന്ന് 6,999 രൂപയിലെത്തി. രാവിലെത്തെ വ്യാപാരത്തില്‍ ബിഎസ്ഇ സെന്‍സെക്‌സിലും എന്‍എസ്ഇ നിഫ്റ്റിയിലും ഏറ്റവും വലിയ കുതിച്ചുചാട്ടം തന്നെയാണ് ഈ ഓഹരി നടത്തിയത്.

30-ഷെയര്‍ ബിഎസ്ഇ ബെഞ്ച്മാര്‍ക്ക് 824.22 പോയിന്റ് ഉയര്‍ന്ന് 56,640.54ലും നിഫ്റ്റി 232.50 പോയിന്റ് ഉയര്‍ന്ന് 16,874.30ലുമാണ് വ്യാപാരം നടക്കുന്നത്.

ശക്തമായ വരുമാനത്തെതുടര്‍ന്ന് ബജാജ് ഫിനാന്‍സ് അവരുടെ ജൂണ്‍ പാദത്തിലെ കണ്‍സോളിഡേറ്റഡ് ത്രൈമാസ അറ്റാദായം 2,596 കോടി രൂപ രേഖപ്പെടുത്തിയുരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 1,002 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം.

മുന്‍ വര്‍ഷം ഇതേ കാലയളവിലെ 6,743 കോടിയില്‍ നിന്ന് മൊത്ത വരുമാനം 38 ശതമാനം ഉയര്‍ന്ന് 9,283 കോടി രൂപയായിരുന്നു.