2 Jun 2022 4:55 AM GMT
Summary
ഡെല്‍ഹി: ഫിന്‍ടെക്ക് കമ്പനികളുമായിയുള്ള പങ്കാളിത്തം വര്‍ധിപ്പിച്ച് ബിസിനസ് വളര്‍ച്ച ഉറപ്പാക്കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഡിജിറ്റല്‍ അജന്‍ണ്ട ത്വരിതപ്പെടുത്തി പങ്കാളിത്തം ശക്തമാക്കാനുള്ള ശ്രമത്തിലാണെന്നും എസ്ബിഐ ഇറക്കിയ അറിയിപ്പിലുണ്ട്. ഫിന്‍ടെക്ക് കമ്പനികള്‍ക്ക് പുറമേ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുമായും സഹകരണം ശക്തമാക്കാനുള്ള നീക്കങ്ങള്‍ പുരോഗമിക്കുകയാണ്. സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ വേഗത കുതിച്ചുയര്‍ന്നതിനാല്‍ 2021-22 വളരെ മികച്ച സാമ്പത്തിക വര്‍ഷമായിരുന്നുവെന്ന് എസ്ബിഐ ചെയര്‍മാന്‍ ദിനേഷ് ഖാര പറഞ്ഞു. 'ഇപ്പോള്‍ നിലനില്‍ക്കുന്ന സംവേഗശക്തി തുടരുമെന്ന് പ്രതീക്ഷിക്കുന്നു'. സമ്പദ്വ്യവസ്ഥ പഴയ നിലയിലേക്ക് എത്തിയത് പുതിയ […]
ഡെല്‍ഹി: ഫിന്‍ടെക്ക് കമ്പനികളുമായിയുള്ള പങ്കാളിത്തം വര്‍ധിപ്പിച്ച് ബിസിനസ് വളര്‍ച്ച ഉറപ്പാക്കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഡിജിറ്റല്‍ അജന്‍ണ്ട ത്വരിതപ്പെടുത്തി പങ്കാളിത്തം ശക്തമാക്കാനുള്ള ശ്രമത്തിലാണെന്നും എസ്ബിഐ ഇറക്കിയ അറിയിപ്പിലുണ്ട്. ഫിന്‍ടെക്ക് കമ്പനികള്‍ക്ക് പുറമേ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുമായും സഹകരണം ശക്തമാക്കാനുള്ള നീക്കങ്ങള്‍ പുരോഗമിക്കുകയാണ്. സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ വേഗത കുതിച്ചുയര്‍ന്നതിനാല്‍ 2021-22 വളരെ മികച്ച സാമ്പത്തിക വര്‍ഷമായിരുന്നുവെന്ന് എസ്ബിഐ ചെയര്‍മാന്‍ ദിനേഷ് ഖാര പറഞ്ഞു. 'ഇപ്പോള്‍ നിലനില്‍ക്കുന്ന സംവേഗശക്തി തുടരുമെന്ന് പ്രതീക്ഷിക്കുന്നു'. സമ്പദ്വ്യവസ്ഥ പഴയ നിലയിലേക്ക് എത്തിയത് പുതിയ ഉത്തേജക പാക്കേജിന്റെ ആവശ്യകത കുറച്ചതായും അദ്ദേഹം പറഞ്ഞു.
അതിനാല്‍, ബാങ്കിനെ സംബന്ധിച്ചിടത്തോളം, ബിസിനസിന് പുതിയ പ്രവര്‍ത്തന അന്തരീക്ഷവുമായി പൊരുത്തപ്പെടുന്നത് അത്യന്താപേക്ഷിതമാണെന്നും 2021-22 വാര്‍ഷിക റിപ്പോര്‍ട്ടില്‍ പ്രസിദ്ധീകരിച്ച ഷെയര്‍ഹോള്‍ഡര്‍മാര്‍ക്കുള്ള കത്തില്‍ അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ബാങ്കിന്റെ സാമ്പത്തികപരമായ പ്രകടനത്തില്‍ വ്യക്തമായ പുരോഗതി കാണിക്കുന്നുണ്ട്. കഴിഞ്ഞ മാസം എസ്ബിഐ മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് (എംസിഎല്‍ആര്‍) 10 ബേസിസ് പോയിന്റ് (0.1%) വര്‍ധിപ്പിച്ചിരുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് എസ്ബിഐ പലിശ നിരക്കില്‍ മാറ്റം വരുത്തുന്നത്.
ആര്‍ബിഐ റിപ്പോ നിരക്ക് 0.40 ശതമാനം വര്‍ധിപ്പിച്ച് 4.40 ശതമാനമാക്കിയതും അടുത്തിടെയാണ്. 7.10ശതമാനം ആയിരുന്നു എസ്ബിഐയുടെ ഒരു വര്‍ഷത്തേക്കുള്ള എംസിഎല്‍ആര്‍ നിരക്ക്. ഇതിപ്പോള്‍ 10 ബേസിസ് പോയിന്റ് ഉയര്‍ത്തി7.20 ശതമാനമാക്കി. രണ്ട് വര്‍ഷത്തേക്കുള്ള നിരക്ക്7.30ശതമാനത്തില്‍ നിന്നും 7.40 ശതമാനമായും, മൂന്ന് വര്‍ഷത്തേക്കുള്ള വായ്പ നിരക്ക് 7.40 ശതമാനത്തില്‍ നിന്നും 7.50 ശതമാനമായും ഉയര്‍ത്തിയിട്ടുണ്ട്. ആറ് മാസ കാലയളവുള്ള വായ്പയുടെ പലിശ നിരക്ക് 7.05 ശതമാനത്തില്‍ നിന്ന്7.15ശതമാനമായി ഉയര്‍ത്തി.