image

20 May 2022 9:19 AM IST

Banking

എടിഎമ്മുകളില്‍ കാര്‍ഡ് രഹിത പണം പിന്‍വലിക്കല്‍ സാധ്യമാക്കണം: ആര്‍ബിഐ

MyFin Desk

എടിഎമ്മുകളില്‍ കാര്‍ഡ് രഹിത പണം പിന്‍വലിക്കല്‍ സാധ്യമാക്കണം:  ആര്‍ബിഐ
X

Summary

ഡെല്‍ഹി:  എടിഎമ്മുകളില്‍ നിന്നും കാര്‍ഡില്ലാതെ പണം പിന്‍വലിക്കാനുള്ള സൗകര്യം ലഭ്യമാക്കണമെന്ന് ആര്‍ബിഐ രാജ്യത്തെ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇനി മുതല്‍ യുപിഐ സംവിധാനം ഉപയോഗിച്ചും എടിഎമ്മില്‍ നിന്നും ഉപയോക്താക്കള്‍ക്ക് പണമെടുക്കാനുള്ള സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് നീക്കം. സ്‌കിമ്മിംഗ്, കാര്‍ഡ് ക്ലോണിംഗ് ഉള്‍പ്പടെയുള്ള തട്ടിപ്പുകള്‍ ഇതോടെ ഒഴിവാക്കാന്‍ സാധിക്കും. നിലവിലുള്ള പിന്‍വലിക്കല്‍ നിയന്ത്രണങ്ങളെല്ലാം തന്നെ യുപിഐ വഴി പണമെടുക്കുന്നതിനും ബാധകമായിരിക്കുമെന്ന് ആര്‍ബിഐ അറിയിച്ചു. ഏതാനും ബാങ്കുകള്‍ക്ക് മാത്രമേ കാര്‍ഡില്ലാതെ പണം പിന്‍വലിക്കാനുള്ള സംവിധാനമുള്ളൂ. മാത്രമല്ല ഇവയൊക്കെ യുപിഐ അധിഷ്ഠിതമല്ലെന്നും […]


ഡെല്‍ഹി: എടിഎമ്മുകളില്‍ നിന്നും കാര്‍ഡില്ലാതെ പണം പിന്‍വലിക്കാനുള്ള സൗകര്യം ലഭ്യമാക്കണമെന്ന് ആര്‍ബിഐ രാജ്യത്തെ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇനി മുതല്‍ യുപിഐ സംവിധാനം ഉപയോഗിച്ചും എടിഎമ്മില്‍ നിന്നും ഉപയോക്താക്കള്‍ക്ക് പണമെടുക്കാനുള്ള സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് നീക്കം. സ്‌കിമ്മിംഗ്, കാര്‍ഡ് ക്ലോണിംഗ് ഉള്‍പ്പടെയുള്ള തട്ടിപ്പുകള്‍ ഇതോടെ ഒഴിവാക്കാന്‍ സാധിക്കും. നിലവിലുള്ള പിന്‍വലിക്കല്‍ നിയന്ത്രണങ്ങളെല്ലാം തന്നെ യുപിഐ വഴി പണമെടുക്കുന്നതിനും ബാധകമായിരിക്കുമെന്ന് ആര്‍ബിഐ അറിയിച്ചു. ഏതാനും ബാങ്കുകള്‍ക്ക് മാത്രമേ കാര്‍ഡില്ലാതെ പണം പിന്‍വലിക്കാനുള്ള സംവിധാനമുള്ളൂ.
മാത്രമല്ല ഇവയൊക്കെ യുപിഐ അധിഷ്ഠിതമല്ലെന്നും ഓര്‍ക്കണം. എടിഎം സ്‌ക്രീനില്‍ തെളിയുന്ന ക്യുആര്‍ കോഡ് യുപിഐ ആപ് ഉപയോഗിച്ച് സ്‌കാന്‍ ചെയ്ത് പണം പിന്‍വലിക്കുന്ന തരത്തിലായിരിക്കും കാര്‍ഡ് രഹിത ഇടപാട്. സംവിധാനം വ്യാപകമാകുന്നതോടെ എടിഎം തട്ടിപ്പുകളുടെ എണ്ണം കുറഞ്ഞേക്കും. ഉപഭോക്താക്കള്‍ക്ക് ഡെബിറ്റ് കാര്‍ഡോ ക്രെഡിറ്റ് കാര്‍ഡോ ഉപയോഗിക്കാതെ എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കുന്നതിനെയാണ് കാര്‍ഡ് ഉപയോഗിക്കാതെയുള്ള പണം പിന്‍വലിക്കല്‍ (കാര്‍ഡ്ലെസ് വിത്ത്‌ഡ്രോവല്‍) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
കാര്‍ഡ് ഉടമയ്ക്ക് മൊബൈല്‍ ബാങ്കിംഗ് ഉപയോഗിച്ച് എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കുന്നതിനുള്ള അപേക്ഷ നല്‍കി പണം പിന്‍വലിക്കാം. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഉപഭോക്താക്കള്‍ എടിഎം ഉപയോഗം കുറച്ചതോടെയാണ് പല ബാങ്കുകളും ഈ സേവനം അവതരിപ്പിച്ചത്. എസ്ബിഐ, ഐസിഐസിഐ, ആക്സിസ്, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയ ബാങ്കുകളാണ് നിലവില്‍ ഈ സേവനം ലഭ്യമാക്കുന്നത്.