Summary
ഡെല്‍ഹി: ഐഡിബിഐ ബാങ്ക് ഇന്‍ഷുറന്‍സ് ഭീമനായ എല്‍ഐസിയുടെ സാമ്പത്തികാവസ്ഥയെ പ്രതികൂലമായി ബാധിച്ചേക്കാമെന്ന് അടുത്തിടെ ഫയല്‍ ചെയ്ത എല്‍ഐസിയുടെ ഡ്രാഫ്റ്റ് റെഡ്‌ഹെറിംഗ് പ്രോസ്‌പെക്ടസ് (ഡിആര്‍എച്ച്പി) പറയുന്നു. 2019 ഒക്ടോബര്‍ 23 ന് ഐഡിബിഐ ബാങ്കില്‍ എല്‍ഐസി 4,743 കോടി രൂപ നിക്ഷേപിച്ചിരുന്നു. പോളിസി ഉടമകളുടെ ഫണ്ട് ഉപയോഗിച്ചാണ് ഈ നിക്ഷേപം നടത്തിയത്. ഐഡിബിഐ ബാങ്ക് ചില വ്യവസ്ഥകള്‍ പാലിച്ചതിനാലും, തുടര്‍ച്ചയായ നിരീക്ഷണങ്ങള്‍ക്ക് വിധേയമായും 'പ്രോംപ്ട് കറക്ടീവ് ആക്ഷന്‍ ഫ്രെയിംവര്‍ക്കി'ന് പുറത്തുവന്നു, എങ്കിലും ബാങ്കിന് ഇനിയും പണം ആവശ്യമായി വന്നാൽ, […]
ഡെല്‍ഹി: ഐഡിബിഐ ബാങ്ക് ഇന്‍ഷുറന്‍സ് ഭീമനായ എല്‍ഐസിയുടെ സാമ്പത്തികാവസ്ഥയെ പ്രതികൂലമായി ബാധിച്ചേക്കാമെന്ന് അടുത്തിടെ ഫയല്‍ ചെയ്ത എല്‍ഐസിയുടെ ഡ്രാഫ്റ്റ് റെഡ്‌ഹെറിംഗ് പ്രോസ്‌പെക്ടസ് (ഡിആര്‍എച്ച്പി) പറയുന്നു.
2019 ഒക്ടോബര്‍ 23 ന് ഐഡിബിഐ ബാങ്കില്‍ എല്‍ഐസി 4,743 കോടി രൂപ നിക്ഷേപിച്ചിരുന്നു. പോളിസി ഉടമകളുടെ ഫണ്ട് ഉപയോഗിച്ചാണ് ഈ നിക്ഷേപം നടത്തിയത്.
ഐഡിബിഐ ബാങ്ക് ചില വ്യവസ്ഥകള്‍ പാലിച്ചതിനാലും, തുടര്‍ച്ചയായ നിരീക്ഷണങ്ങള്‍ക്ക് വിധേയമായും 'പ്രോംപ്ട് കറക്ടീവ് ആക്ഷന്‍ ഫ്രെയിംവര്‍ക്കി'ന് പുറത്തുവന്നു, എങ്കിലും ബാങ്കിന് ഇനിയും പണം ആവശ്യമായി വന്നാൽ, അത് തങ്ങൾ നൽകേണ്ടിയും വന്നാൽ, അത് തങ്ങളുടെ സാമ്പത്തികത്തെ ബാധിക്കുമെന്ന് ഡ്രാഫ്റ്റ് റെഡ്‌ഹെറിംഗ് പ്രോസ്‌പെക്ടസില്‍ പറയുന്നു.
ഐഡിബിഐ ബാങ്കിന്റെ അധിക ഇക്വിറ്റി ഓഹരികള്‍ ഏറ്റെടുക്കുന്നതിന് 2018 നവംബര്‍ 2 ന് എല്‍ഐസിയ്ക്ക് ആര്‍ബിഐയില്‍ നിന്ന് അനുമതി കത്ത് ലഭിച്ചിരുന്നു. അഞ്ച് വര്‍ഷ കാലാവധിയുള്ള അനുമതി 2023 നവംബറില്‍ അവസാനിക്കും.
ഐഡിബിഐ ബാങ്കിന്റെ 827,590,885 അധിക ഇക്വിറ്റി ഷെയറുകള്‍ ഏറ്റെടുത്തതിനെത്തുടര്‍ന്ന് ബാങ്കിന്റെ ഓഹരികളുടെ 51 ശതമാനം എല്‍ഐസി യുടെ കയ്യിലായി. ഇതോടെ 2019 ജനുവരി 21 മുതല്‍ ഐഡിബിഐ ബാങ്ക് എല്‍ഐസിയുടെ ഒരു അനുബന്ധ സ്ഥാപനമായി മാറി.
എന്നാൽ, അതേസമയം ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷനല്‍ പ്ലേസ്‌മെന്റ് (ക്യുഐപി) വഴി ബാങ്ക് 2020 ഡിസംബര്‍ 19 ന് 1,453.1 കോടി രൂപ സമാഹരിച്ചു.
അതോടെ എല്‍ഐസിയുടെ ഷെയര്‍ഹോള്‍ഡിംഗ് 49.24% ശതമാനമായി കുറഞ്ഞു. ഇതിനെത്തുടര്‍ന്ന് 2020 ഡിസംബര്‍ 19 ന് ഐഡിബിഐ ബാങ്ക് എൽഐസി-യുടെ ഒരു അസോസിയേറ്റ് കമ്പനിയായി മാറിയിരുന്നു.