image

8 Dec 2023 5:52 AM GMT

News

നവീന ആശയങ്ങൾക്ക് ഫെഡറല്‍ ബാങ്കിന് ബാങ്ക് ഓഫ് ദി ഇയർ അംഗീകാരം

MyFin Desk

Bank of the Year recognition for Federal Bank
X

Summary

  • 120 രാജ്യങ്ങളിലെ ബാങ്കുകളുടെ പ്രവർത്തനം വിലയിരുത്തുന്ന ആഗോള പുരസ്‌കാരം
  • ‘ഫിനാൻഷ്യൽ ടൈംസി’ന്റെ ഭാഗമായ ‘ദി ബാങ്കർ’ ആണ് ബഹുമതി നൽകി ആദരിക്കുന്നത്.
  • നൂതനാശയങ്ങള്‍, ഉപഭോക്തൃ കേന്ദ്രീകൃത സേവനങ്ങള്‍ എന്നിവക്കാണ് അംഗീകാരം.


ഫെഡറല്‍ ബാങ്കിനെ 'ബാങ്ക് ഓഫ് ദി ഇയര്‍ ഇന്ത്യ' ആയി ഫിനാന്‍ഷ്യല്‍ ടൈംസിന്റെ ഉടമസ്ഥതയിലുള്ള 'ദി ബാങ്കര്‍' പ്രഖ്യാപിച്ചു. 120 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ബാങ്കുകളുടെ പ്രവര്‍ത്തനങ്ങളെ പരിഗണിക്കുന്ന മൂന്ന് ആഗോള അവാര്‍ഡുകളിലൊന്നാണിത്. നൂതനാശയങ്ങള്‍, ഉപഭോക്തൃ കേന്ദ്രീകൃത സേവനങ്ങള്‍, കഴിഞ്ഞ വര്‍ഷം ബാങ്കിംഗ് വ്യവസായത്തിന് നല്‍കിയ സംഭാവനകള്‍ എന്നിവക്കാണ് അംഗീകാരം.

ഡിജിറ്റല്‍ പേഴ്‌സണല്‍ ലോണ്‍ അവതരിപ്പിച്ചത് വഴി ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈനായി ലോണിന് അപേക്ഷിക്കാന്‍ കഴിഞ്ഞു. വ്യക്തിഗത വായ്പായോഗ്യതകളും തിരിച്ചടവ് നിബന്ധനകള്‍ ഉള്‍പ്പെടെ ബാങ്ക് തയ്യാറാക്കിയത് വഴി ബാങ്കിന്റെ റീട്ടെയില്‍ ബാങ്കിംഗ് വായ്പാ ബിസിനസിന്റെ വ്യാപ്തിയും സ്വാധീനവും വര്‍ധിക്കാനിടയായി എന്നിങ്ങനെ അല്ല കാര്യങ്ങളും കമ്മിറ്റിയുടെ പരിഗണനയിൽ വന്നു.

കൂടാതെ ഗ്രാമീണ മേഖലയിലെ ഉപഭോക്താക്കള്‍ നേരിടുന്ന വെല്ലുവിളികള്‍ തിരിച്ചറിഞ്ഞ ബാങ്ക് 'ബാങ്ക് ഓണ്‍ ദ ഗോ' സംരംഭം ആരംഭിച്ചു. ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി വിവിധ സ്ഥലങ്ങളിലേക്ക് സഞ്ചരിക്കുന്ന ബാങ്കിംഗ് കിയോസ്‌കുകള്‍ ഘടിപ്പിച്ച വാഹനം എത്തിച്ചതോടെ ഗ്രാമീണ ഉപഭോക്താക്കള്‍ക്ക് യാത്ര ചെയ്യാതെ തന്നെ ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമായി.

ഉപഭോക്തൃ പിന്തുണ വര്‍ധിപ്പിക്കുന്നതിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ചാറ്റ് ബോട്ട് 'ഫെഡി' അവതരിപ്പിച്ചു. കമ്പനി വെബ്‌സൈറ്റ്, വാട്ട്‌സ് ആപ്പ്, എന്നിവയുള്‍പ്പെടെ ഫെഡി പ്രവര്‍ത്തിക്കുന്നു, റിപ്പോർട്ടിൽ പറയുന്നു.

വെബ്‌സൈറ്റ് ഉള്ളടക്കത്തെ അടിസ്ഥാനമാക്കി പ്രതികരണങ്ങള്‍ നല്‍കാനും കൂടുതല്‍ പിന്തുണയ്ക്കായി ഉപഭോക്താക്കളെ ഏജന്റുമാരുമായി ബന്ധിപ്പിക്കാനും ചാറ്റ്‌ബോട്ടിന് കഴിയും.

കൂടാതെ, വികസിച്ചുകൊണ്ടിരിക്കുന്ന ഉപഭോക്തൃ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി തുടര്‍ച്ചയായ വളര്‍ച്ചയ്ക്കും കഴിവുകള്‍ വികസിപ്പിക്കുന്നതിനുമുള്ള ഫെഡറല്‍ ബാങ്കിന്റെ പ്രതിബദ്ധത ഫെഡി ഇക്കോസിസ്റ്റം പ്രകടമാക്കുന്നു.