16 Sept 2023 4:12 AM
Summary
- സംസ്ഥാനത്ത് കൂടുതല്‍ ശാഖകള്‍ തുറക്കാന്‍ പദ്ധതിയിടുന്നു.
- പിഎംഎസ് വിഎനിധി,എസ്എച്ച്ജി, പിഎംഎംവൈ എന്നീ ഗുണഭോക്താക്കള്‍ക്കുള്ള 183 അനുമതി പത്രങ്ങള്‍ കൈമാറി.
കൊച്ചി:കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കേരളത്തിലെ സേവനങ്ങള്‍ ശക്തിപ്പെടുത്താനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി ബാങ്ക് കേരളത്തിലെ വിവിധ വകുപ്പുകളുമായും ഓഹരി ഉടമകളുമായും കൂടിക്കാഴ്ചകള്‍ നടത്തി. ബാങ്ക് ഓഫ് മഹാരാഷ്ട്ര എക്സിക്യൂട്ടീവ് ഡയറക്ടര്‍ എ.ബി വിജയകുമാര്‍ മുഖ്യമന്ത്രി, വ്യവസായ മന്ത്രി എന്നിവരെ സന്ദര്‍ശിച്ചു.ബാങ്കിന്റെ എറണാകുളം സോണല്‍ മാനേജരും അസ്റ്റന്റ് ജനറല്‍ മാനേജരുമായ വി അരുണും സംഘത്തിലുണ്ടായിരുന്നു. തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ ബാങ്ക് ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ ഔട്ട് റീച്ച് പരിപാടികള്‍ സംഘടിപ്പിച്ചു. കൂടാതെ, പിഎംഎസ് വിഎ നിധി,എസ്എച്ച്ജി, പിഎംഎംവൈ എന്നീ ഗുണഭോക്താക്കള്‍ക്കുള്ള 183 അനുമതി പത്രങ്ങളും കൈമാറി.
2021 മുതല്‍ 23 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളിലെ ബിസിനസ് വളര്‍ച്ചയുടെ കാര്യത്തില്‍ പൊതുമേഖലാ ബാങ്കുകള്‍ക്കിടയില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന ബാങ്കായി തങ്ങള്‍ മാറിയെന്നും. ബാങ്കിന്റെ ബിസിനസ് വിപുലീകരണ പദ്ധതിയില്‍ കേരളത്തിനു മുന്‍ന്തിയ പരിഗണന നൽകുമെന്ന് എ.ബി വിജയകുമാര്‍ വ്യക്തമാക്കി. ``സംസ്ഥാനത്തെ ജനങ്ങള്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കിക്കൊണ്ട് ഞങ്ങളുടെ ബിസിനസ്സ് അവസരങ്ങള്‍ പ്രയോജനപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. ശാഖാ ശൃംഖല ശക്തിപ്പെടുത്തുന്നതിനായി സംസ്ഥാനത്ത് കൂടുതല്‍ ശാഖകള്‍ തുറക്കാന്‍ പദ്ധതിയിടുന്നതായും ബാങ്ക് ഭവന വായ്പയ്ക്ക് പലിശ നിരക്ക് 8.50 ശതമാനമായും കാര്‍ വായ്പയുടെ പലിശ നിരക്ക് 8.70 ശതമാനമായും കുറച്ച് ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഉപഭോക്താക്കള്‍ക്ക് ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്നതെന്നും,'' അദ്ദേഹം പറഞ്ഞു
.സാമൂഹിക ക്ഷേമത്തിനും വിവിധ തലങ്ങളിലുള്ള സാമ്പത്തിക പുരോഗതിക്കുമായുള്ള ബാങ്കിന്റെ പിന്തുണയാണ് ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ സംരംഭം ഉറപ്പാക്കുന്നതെന്ന് എ.ബി വിജയകുമാര്‍ അറിയിച്ചു. പിഎംഎസ്ബിവൈ, പിഎംജെജെബിവൈ, എപിവൈ, പിഎംഎസ്‌വിഎ നിധി, മുദ്ര തുടങ്ങിയ വിവിധ സ്‌കീമുകളുടെ നേട്ടങ്ങളും അദ്ദേഹം വിശദീകരിച്ചു. ഡിജിറ്റലിൽ സജീവമായ കച്ചവടക്കാര്‍ക്ക് പിഎംഎസ്‌വിഎ നിധിക്ക് കീഴില്‍ പ്രതിവര്‍ഷം 1200 രൂപയുടെ ഇന്‍സെന്ററ്റീവ് നേട്ടമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.