13 April 2023 4:30 AM
Summary
- ധന സമാഹരണവുമായി ബന്ധപ്പെട്ട യോഗം ഏപ്രിൽ 18 ന്
- ബിസിനസ് വളർച്ചക്കായിട്ടാണ് തുക ഉപയോഗിക്കുക
നടപ്പു സാമ്പത്തിക വർഷത്തിൽ പൊതു മേഖല ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യ 6500 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിടുന്നു.
ബിസിനസ് വളർച്ചക്കായി സമാഹരിക്കുന്ന തുക ഓഹരി വില്പന ഉൾപ്പെടെയുള്ള മാർഗങ്ങൾ വഴിയാകും സ്വരൂപിക്കുക. ധന സമാഹരണവുമായി ബന്ധപ്പെട്ട ബോർഡ് അംഗങ്ങളുടെ യോഗം ഏപ്രിൽ 18 ന് ചേരും.
ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യുഷണൽ നിക്ഷേപകർക്കായി പുതിയ ഇക്വിറ്റി നൽകി കൊണ്ട് അല്ലെങ്കിൽ റൈറ്റ്സ് ഇഷ്യൂ അല്ലെങ്കിൽ ബേസൽ III കംപ്ലെയിന്റ് അഡിഷണൽ ടയർ 1 ബോണ്ട് വഴി 4500 കോടി രൂപയാണ് സമാഹരിക്കുക. ബാക്കിയുള്ള 2,000 കോടി രൂപ ബേസൽ III അനുസരിച്ചുള്ള ടയർ-2 ബോണ്ടുകൾ ഇഷ്യൂ ചെയ്യുന്നതിലൂടെ സമാഹരിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
ഡിസംബർ പാദത്തിൽ ബാങ്ക് ഓഫ് ഇന്ത്യയുടെ അറ്റാദായം വാർഷികാടിസ്ഥാനത്തിൽ 12 ശതമാനം വർധിച്ച് 1,151 കോടി രൂപയായി. അറ്റ പലിശ വരുമാനം വാർഷികാടിസ്ഥാനത്തിൽ 64 ശതമാനം വർധിച്ച് 5,596 കോടി രൂപയായി.