9 Sep 2023 5:44 AM GMT
Summary
- ഡെബിറ്റ് കാർഡോ ക്രെഡിറ്റ് കാർഡോ ഇല്ലാതെ എടിഎം ഡിസ്പ്ലേ സ്‌ക്രീനിൽ ക്യൂ ആർ കോഡ് ഉപയോഗിച്ച് പണം പിൻവലിക്കാം
ബാങ്ക് ഓഫ് ബറോഡ രാജ്യ വ്യാപകമായി 6000 യുപിഐ എടിഎമ്മുകൾ ആരംഭിച്ചു. ഉപഭോക്താക്കൾക്ക് ഡെബിറ്റ് കാർഡോ ക്രെഡിറ്റ് കാർഡോ ഇല്ലാതെ എടിഎം ഡിസ്പ്ലേ സ്‌ക്രീനിൽ ക്യൂ ആർ കോഡ് ഉപയോഗിച്ച് പണം പിൻവലിക്കാം. യുപിഐ സംവിധാനമുള്ള മൊബൈൽ ഫോണുള്ളവർക്ക് ഏതു ബാങ്കുകളുടെയും ഉപഭോക്താക്കളെ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ സാധിക്കും. ഇതിനായി ഇന്റർ ഓപെറബ്ൾ കാർഡ്‌ലെസ്സ് ക്യാഷ് പിൻവലിക്കൽ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നു.
എങ്ങനെ ഉപയോഗിക്കാം
യു പി ഐ സംവിധാനമുള്ള എ ടി എമ്മിൽ നിന്നും യു പി ഐ കാർഡ്‌ലെസ്സ് ക്യാഷ് എടുത്ത് വേണ്ട പണം രേഖപ്പെടുത്തുക. ഫോണിലെ യുപിഐ ആപ്പ് ഉപയോഗിച്ച് ക്യൂ ആർ കോഡ് സ്കാൻ ചെയ്യണം. ഏതു ബാങ്ക് അക്കൗണ്ട് സെലക്ട് ചെയ്യണം. പിന് നമ്പർ നൽകിയാൽ പണം പിൻവലിക്കാം.
കാർഡ് ഉപയോഗിക്കാതെ തന്നെ പണം പിൻവലിക്കാനുള്ള സൗകര്യപ്രദവും സുരക്ഷിതവുമായ മാർഗമാണ് യുപിഐ എടിഎം സൗകര്യം. രാജ്യത്ത് വ്യപകമായി എടിഎമ്മുകൾ ഉള്ളതും യുപിഐ സുരക്ഷിതവും ജനപ്രിയമായതും കൊണ്ട് ഇതിനെ വ്യപകമായി സ്വീകരിക്കപ്പെടുമെന്നു ബാങ്ക് അധികൃതർ പ്രതീക്ഷിക്കുന്നു .