30 Sep 2023 10:29 AM GMT
Summary
- സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് യാത്ര സൗകര്യത്തിനായി സ്മാർട്ട് കാർഡുകൾ
- ജീവനക്കാർക്ക് ട്രാഫിക് രഹിത യാത്രാസൗകര്യം ലഭിക്കും
ബാംഗ്ലൂർ മെട്രോ കോർപ്പറേറ്റ് സ്ഥാപനങ്ങളുൾപ്പെടെയുള്ള സ്വകാര്യസ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന ജീവനക്കാരുടെ യാത്രക്കായി സ്ഥാപനങ്ങൾക്ക് ബൾക്ക് പാസ്സുകൾ അനുവദിക്കും.. ഇതിനായി ഒരു ഓൺലൈൻ പ്ലാറ്റ് ഫോം വികസിപ്പിക്കാൻ ഒരുങ്ങുകയാണ് ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ്.
വൈറ്റ് ഫീൽഡ് - ചെല്ലഘട്ട ഇടനാഴി അഥവാ പർപ്പിൾ ലൈൻ പ്രവർത്തനക്ഷമമാവുമ്പോൾ പ്രതിദിന യാത്രക്കാരുടെ എണ്ണം 6.3 ലക്ഷത്തിൽ നിന്ന് 10 ലക്ഷമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.
ജീവനക്കാർ നേരിടുന്ന ഗതാഗത കുരുക്കുകൾ ഒഴിവാക്കാൻ ഇത് വലിയ തോതിൽ സഹായിക്കും.. ഈ കാർഡുകൾ പുതിയ ജീവനക്കാർക്ക് കാർഡുകൾ കൈമാറാനും അനുവദിക്കും.
മെട്രോയിൽ 70 കിലോ മീറ്റർ യാത്രക്ക് 57 രൂപ മാത്രമാണ് നിരക്ക് ഈടാക്കുന്നത്. ഏറ്റവും ചെലവ് കുറഞ്ഞതും വേഗതയേറിയതുമായ യാത്രസൗകര്യമായി മെട്രോയെ മാറ്റുമെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. ഇത്തരം സംവിധാനം ഒരുക്കുന്നതിലൂടെ കമ്പനികളുടെ ഓഫീസ് വാഹനങ്ങളുടെ ഉപയോഗം കുറക്കുകയും, മെട്രോ യാത്രക്കാരുടെ എണ്ണം വർധിപ്പിക്കുകയും ചെയ്യാം. നിരവധി കമ്പനികളും ടെക് പാർക്കുകളും ബൾക്ക് പാസ്സുകൾ വാങ്ങാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നു അധികൃതർ പറഞ്ഞു.