image

1 Nov 2024 1:42 PM GMT

News

കുടിശ്ശിക: ബംഗ്ലാദേശിനുള്ള വൈദ്യുതി അദാനി ഗ്രൂപ്പ് വെട്ടിക്കുറച്ചതായി റിപ്പോര്‍ട്ട്

MyFin Desk

കുടിശ്ശിക: ബംഗ്ലാദേശിനുള്ള വൈദ്യുതി  അദാനി ഗ്രൂപ്പ് വെട്ടിക്കുറച്ചതായി റിപ്പോര്‍ട്ട്
X

Summary

  • ഒക്ടോബര്‍ 30നകം കുടിശ്ശിക തീര്‍ക്കണമെന്ന് അദാനി പവര്‍ ആവശ്യപ്പെട്ടിരുന്നു
  • ബംഗ്ലാദേശ് ആഴ്ചയില്‍ ഏകദേശം 18 മില്യണ്‍ ഡോളര്‍ അടക്കുന്നുണ്ടെന്നും വാദം


അദാനി പവര്‍ 846 മില്യണ്‍ ഡോളറിന്റെ കുടിശ്ശിക ബില്ലുകള്‍ കാരണം ബംഗ്ലാദേശിലേക്കുള്ള വൈദ്യുതി വിതരണത്തിന്റെ പകുതിയും നിര്‍ത്തിയതായി റിപ്പോര്‍ട്ട്. പവര്‍ ഗ്രിഡ് ബംഗ്ലാദേശ് പിഎല്‍സിയില്‍ നിന്നുള്ള ഡാറ്റ വൈദ്യുതി വിതരണം കുറഞ്ഞതായി കാണിക്കുന്നതായി ദി ഡെയ്ലി സ്റ്റാര്‍ പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. രാത്രിയില്‍ ബംഗ്ലാദേശില്‍ 1,600 മെഗാവാട്ടിന്റെ കുറവ് റിപ്പോര്‍ട്ട് ചെയ്തതായി പത്രം റിപ്പോര്‍ട്ട് ചെയ്തു.

നേരത്തെ, ഒക്ടോബര്‍ 30നകം കുടിശ്ശിക തീര്‍ക്കണമെന്ന് ബംഗ്ലാദേശ് പവര്‍ ഡെവലപ്മെന്റ് ബോര്‍ഡിനോട് (പിഡിബി) ആവശ്യപ്പെട്ട് അദാനി കമ്പനി വൈദ്യുതി സെക്രട്ടറിക്ക് കത്തെഴുതിയിരുന്നു. ബില്ലുകള്‍ അടച്ചില്ലെങ്കില്‍ ഒക്ടോബര്‍ 31-ന് വൈദ്യുതി വിതരണം നിര്‍ത്തിവെച്ച് പവര്‍ പര്‍ച്ചേസ് എഗ്രിമെന്റ് (പിപിഎ) പ്രകാരം പരിഹാരനടപടികള്‍ സ്വീകരിക്കുമെന്ന് ഒക്ടോബര്‍ 27ന് അയച്ച കത്തില്‍ പറയുന്നു.

ബംഗ്ലാദേശ് കൃഷി ബാങ്കില്‍ നിന്ന് 170.03 മില്യണ്‍ ഡോളറിന് പിഡിബി ഒരു ലെറ്റര്‍ ഓഫ് ക്രെഡിറ്റ് (എല്‍സി) നല്‍കുകയോ കുടിശ്ശികയായ 846 മില്യണ്‍ ഡോളര്‍ ക്ലിയര്‍ ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് കമ്പനി അറിയിച്ചു.

മുന്‍ കുടിശ്ശികയുടെ ഒരു ഭാഗം തങ്ങള്‍ നേരത്തെ അടച്ചിരുന്നുവെങ്കിലും ജൂലൈ മുതല്‍ അദാനി മുന്‍ മാസങ്ങളെ അപേക്ഷിച്ച് കൂടുതല്‍ തുക ഈടാക്കുന്നുണ്ടെന്ന് പിഡിബി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്തു.

പിഡിബി ആഴ്ചയില്‍ ഏകദേശം 18 മില്യണ്‍ ഡോളര്‍ അടക്കുന്നുണ്ടെന്നും ചാര്‍ജ് 22 മില്യണിലധികം ആണെന്നും അദ്ദേഹം പറഞ്ഞു.

ഒരു വര്‍ഷത്തെ സപ്ലിമെന്ററി ഇടപാടിന്റെ കാലാവധിക്ക് ശേഷം, അദാനി വീണ്ടും പിപിഎ പ്രകാരം നിരക്ക് ഈടാക്കാന്‍ തുടങ്ങിയതായി റിപ്പോര്‍ട്ട് പറയുന്നു. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയ ശേഷം അധികാരമേറ്റത് മുതല്‍ കുടിശ്ശിക നല്‍കണമെന്ന് അദാനി ഇടക്കാല സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.