image

10 Aug 2023 10:28 AM GMT

News

ചൈനയുടെ ടെക് മേഖലകളിലെ യുഎസ് നിക്ഷേപങ്ങള്‍ക്ക് നിരോധനം

MyFin Desk

ban on us investments in chinas tech sector
X

Summary

  • ഇതു സംബന്ധിച്ച ഉത്തരവില്‍ പ്രസിഡന്റ് ഒപ്പുവെച്ചു
  • അര്‍ദ്ധചാലകങ്ങള്‍, ക്വാണ്ടം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസ് മേഖലയെ ഇതു ബാധിക്കും


ചൈനയില്‍ ചിപ്പുകള്‍ പോലുള്ള അതീവ രാഷ്ട്രീയ -സാങ്കേതിക പ്രാധാന്യമുള്ള മേഖലകളില്‍ അമേരിക്കൻ നിക്ഷേപകർ പുതിയ നിക്ഷേപങ്ങള്‍ നടത്തുന്നത് യുഎസ് നിയന്ത്രഞങ്ങൾ ഏർപ്പെടുത്തി.

സെമി - കണ്ടക്ടർ , മൈക്രോഇലക്ട്രോണിക്സ്, ക്വാണ്ടം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസ്, ചില ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനങ്ങള്‍ എന്നിങ്ങനെ മൂന്ന് മേഖലകളിലുള്ള ചൈനീസ് സ്ഥാപനങ്ങളിലെ യുഎസ് നിക്ഷേപമാണ് പരിമിതപ്പെടുത്തിയത്.

അമേരിക്കന്‍ മൂലധനവും വൈദഗ്ധ്യവും ചൈനയുടെ സൈനിക നവീകരണത്തെ പിന്തുണയ്ക്കുന്നതും അതുവഴി യുഎസിന്റെ ദേശീയ സുരക്ഷയെ തുരങ്കം വെയ്ക്കാനും കഴിയുന്ന സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതില്‍ നിന്ന് ബെയ്ജിംഗിനെതടയുക എന്ന ലക്ഷ്യത്തോടെയാണ് ഉത്തരവ്. ഉത്തരവ് സ്വകാര്യ ഇക്വിറ്റി, വെഞ്ച്വര്‍ ക്യാപിറ്റല്‍, സംയുക്ത സംരംഭങ്ങള്‍, ഗ്രീന്‍ഫീല്‍ഡ് നിക്ഷേപങ്ങള്‍ എന്നിവ എന്നിവക്കും ബാധകമാണ്.

ഉത്തരവിൽ ചൈന വലിയ ആശങ്ക പ്രകടിപ്പിച്ചു. ഈ ഉത്തരവ് അന്താരാഷ്ട്രസാമ്പത്തിക, വ്യാപാര ക്രമത്തെ ബാധിക്കുമെന്നും വിപണി വിലയിരുത്തുന്നു. .

''വളരെക്കാലമായി, അമേരിക്കന്‍ പണം ചൈനീസ് സൈന്യത്തിന്റെ ഉയര്‍ച്ചയ്ക്ക് ഇന്ധനം പകരാന്‍ സഹായിച്ചു. അമേരിക്കന്‍ നിക്ഷേപം ചൈനീസ് സൈനിക മുന്നേറ്റത്തിന് ധനസഹായം നല്‍കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഇന്ന് അമേരിക്ക ഒരു തന്ത്രപരമായ ആദ്യ ചുവടുവെപ്പ് നടത്തുകയാണ്', എന്ന് സെനറ്റ് ഡെമോക്രാറ്റിക് നേതാവ് ചക്ക് ഷൂമര്‍ പറഞ്ഞു.

പദ്ധതിയെക്കുറിച്ച് സഖ്യകക്ഷികളുമായി പ്രസിഡന്റ് ജോ ബൈഡന്‍ കൂടിയാലോചിക്കുകയും ജി 7 രാജ്യങ്ങളില്‍ നിന്നുള്ള ഫീഡ്ബാക്ക് ഉള്‍പ്പെടുത്തുകയും ചെയ്തുവെന്ന് വൈറ്റ് ഹൗസ് പറഞ്ഞു. നിയന്ത്രണങ്ങള്‍ ഭാവിയിലെ നിക്ഷേപങ്ങളെ നിയന്ത്രണങ്ങള്‍ ബാധിക്കുകയുള്ളൂ. .

എന്നാല്‍ ഇപ്പോഴുള്ള നിക്ഷേപങ്ങൾ വെളിപ്പെടുത്താന്‍ നിക്ഷേപകരോട് യു എസ് ആവശ്യപ്പെട്ടേക്കാം. ഈ നീക്കം ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്വ്യവസ്ഥകള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് ആക്കം കൂട്ടും.