image

2 Sept 2023 5:20 PM IST

News

ബജാജ് ഓട്ടോ; എൻബിഎഫ്‌സി പ്രവർത്തനത്തിന് ആർബിഐ അനുമതി

MyFin Desk

bajaj auto finance | bajaj auto subsidiary
X

Summary

  • ഓഗസ്റ്റ് 31 നാണു എൻബിഎഫ് സി പ്രവത്തനത്തിനുള്ള ലൈസൻസ് ലഭിച്ചത്
  • കമ്പനി നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾക്ക് മാത്രമേ ധനസഹായം നൽകൂ


ബജാജ് ഓട്ടോ കൺസ്യൂമർ ഫിനാൻസിനു ആർ ബി ഐയിൽ നിന്ന് നോൺ-ബാങ്കിംഗ് ഫിനാൻസ് ബിസ്സിനസ്സിനുള്ള അനുവാദം ലഭിച്ചു. ഇക്കാര്യം കമ്പനിയുടെ മാതൃസ്ഥാപനമായ ബജാജ് ഓട്ടോ സ്റ്റോക്ക് എക്സ് എക്‌സ്‌ചേഞ്ചുകളെ അറിയിച്ചു .

എൻബിഎഫ് സി ലൈസൻസിനായി ഈ വര്ഷം ജൂലൈ ഒൻപതിനാണ് കമ്പനി അപേക്ഷ സമർപ്പിച്ചത്.ഓഗസ്റ്റ് 31 നു പ്രവത്തനത്തിനുള്ള ലൈസൻസ് ലഭിച്ചു.

പൊതു നിക്ഷേപം സ്വീകരിക്കാതെയാണ് ബാങ്കിംഗ് ഇതര ധനകാര്യ ബിസിനസ്സ് നടത്തുന്നതെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

2021-ൽ ബജാജ് ഓട്ടോ 100 ശതമാനം ക്യാപ്റ്റീവ് ഫിനാൻസ് സബ്‌സിഡിയറിയായി ബജാജ് ഓട്ടോ കൺസ്യൂമർ ഫിനാൻസ് സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചു, കൂടാതെ കമ്പനി നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾക്ക് മാത്രമേ ധനസഹായം നൽകൂ എന്നും പറഞ്ഞിരുന്നു.

നടപ്പ് വര്ഷം ആദ്യ പാദത്തിൽ 1,665 കോടി രൂപയുടെ അറ്റാദായം കമ്പനി (ബജാജ് ഓട്ടോ) നേടിയിരുന്നു, ഇത് ഒരു കഴിഞ്ഞ വര്ഷം ഇതേ പാദത്തിൽ റിപ്പോർട്ട് ചെയ്ത 1,173 കോടി അറ്റാദായത്തിൽ നിന്ന് 42 ശതമാനം മുകളിലാണ്.

ബജാജ് ഓട്ടോ ഓഹരികൾ സെപ്റ്റംബർ 1 ന് എൻ‌എസ്‌ഇയിൽ 1.18 ശതമാനം ഉയർന്ന് 4,668.45 രൂപയിലാണ് ക്ലോസ് ചെയ്തത്.