image

3 Feb 2024 8:54 AM

News

രാംദേവ് ഐടി ബിസിനസിലേക്ക്; റോള്‍ട്ട ഇന്ത്യ ഏറ്റെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്

MyFin Desk

രാംദേവ് ഐടി ബിസിനസിലേക്ക്; റോള്‍ട്ട ഇന്ത്യ ഏറ്റെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്
X

Summary

  • ഏറ്റെടുക്കാന്‍ 830 കോടി രൂപ പതഞ്ജലി ഓഫര്‍ ചെയ്തതായിട്ടാണ് റിപ്പോര്‍ട്ട്
  • 2021-22 സാമ്പത്തിക വര്‍ഷത്തില്‍ റോള്‍ട്ട ഇന്ത്യക്ക് 1000 കോടി രൂപയുടെ നഷ്ടമുണ്ടായി
  • കമല്‍ സിംഗ് ആണ് റോള്‍ട്ടയുടെ പ്രൊമോട്ടര്‍


കടക്കെണിയിലായ ഐടി സ്ഥാപനമായ റോള്‍ട്ട ഇന്ത്യയെ സ്വന്തമാക്കാന്‍ ബാബ രാംദേവ് നേതൃത്വം നല്‍കുന്ന പതഞ്ജലി ആയുര്‍വേദ് താല്‍പര്യം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്.

സ്ഥാപനം ഏറ്റെടുക്കാന്‍ 830 കോടി രൂപ പതഞ്ജലി ഓഫര്‍ ചെയ്തതായിട്ടാണ് റിപ്പോര്‍ട്ട്.

പൂനെ ആസ്ഥാനമായ അഷ്ദാന്‍ പ്രോപ്പര്‍ട്ടീസ് റോള്‍ട്ടയെ ഏറ്റെടുക്കാന്‍ ഉയര്‍ന്ന തുക ക്വോട്ട് ചെയ്തിരുന്നെന്ന വാര്‍ത്ത പുറത്തുവന്ന് ഏതാനും ആഴ്ചകള്‍ക്കു ശേഷമാണ് ഇപ്പോള്‍ ബാബ രാംദേവിന്റെ പതഞ്ജലി 830 കോടി രൂപ ഓഫര്‍ ചെയ്ത് നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണിലിനെ സമീപിച്ചത്.

സോഫ്റ്റ് വെയര്‍ കമ്പനിയാണ് റോള്‍ട്ട. കമല്‍ സിംഗ് ആണ് കമ്പനിയുടെ പ്രൊമോട്ടര്‍.

ഡിഫന്‍സ്, ഹോം ലാന്‍ഡ് സെക്യൂരിറ്റി, പവര്‍, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, മാനുഫാക്ചറിംഗ്, റീട്ടെയില്‍, ഹെല്‍ത്ത് കെയര്‍ തുടങ്ങിയ മേഖലകളിലാണു കമ്പനി സേവനങ്ങള്‍ നല്‍കുന്നത്.

2023 ജനുവരിയില്‍ പാപ്പരായി പ്രഖ്യാപിക്കുന്നതിനുള്ള നടപടി ആരംഭിച്ചത്. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ്ക്ക് 7100 കോടി രൂപയും, സിറ്റി ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള ഫോറിന്‍ ബോണ്ട് ഹോള്‍ഡേഴ്‌സിന് 6699 കോടി രൂപയും നല്‍കാനുണ്ട്.

2021-22 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിക്ക് 1000 കോടി രൂപയുടെ നഷ്ടമുണ്ടായി. ഇക്കാലയളവിലെ വരുമാനം 38 കോടി രൂപ മാത്രമായിരുന്നു.