image

14 Nov 2023 9:26 AM

News

' അയ്യന്‍ ' മൊബൈല്‍ ആപ്പിന് ആവശ്യക്കാര്‍ ഏറെ; ഡൗണ്‍ലോഡ് 5000 പിന്നിട്ടു

MyFin Desk

ayyan app has more takers downloads exceed 5000
X

Summary

  • പെരിയാര്‍ വന്യജീവി സങ്കേതം വെസ്റ്റ് ഡിവിഷനാണ് ആപ്പ് നിര്‍മിച്ചത്
  • മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി തുടങ്ങിയ അഞ്ച് ഭാഷകളില്‍ ആപ്പ് സേവനം ലഭ്യമാണ്
  • അടിയന്തര സഹായം ആവശ്യമുള്ളവര്‍ക്ക് ബന്ധപ്പെടാനുള്ള നമ്പറുകള്‍ ഈ ആപ്പില്‍ ലഭ്യമാണ്


ശബരിമല തീര്‍ഥാടകര്‍ക്ക് സഹായകമാകുന്ന ' അയ്യന്‍ ' മൊബൈല്‍ ആപ്പിന് വന്‍ സ്വീകാര്യത ലഭിക്കുന്നു. നവംബര്‍ 11ന് പുറത്തിറക്കിയ ആപ്പ് ഇതിനോടകം ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ 5000-ത്തിലധികം ഡൗണ്‍ലോഡ് നടന്നു.

പെരിയാര്‍ വന്യജീവി സങ്കേതം വെസ്റ്റ് ഡിവിഷനാണ് ആപ്പ് നിര്‍മിച്ചത്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി തുടങ്ങിയ അഞ്ച് ഭാഷകളില്‍ ഈ ആപ്പ് സേവനം ലഭ്യമാണ്. അയ്യപ്പന്മാര്‍ പാലിക്കേണ്ട ആചാരമര്യാദകള്‍, പൊതുനിര്‍ദേശങ്ങള്‍, പെരിയാര്‍ വന്യജീവി സങ്കേതത്തിന്റെ വിവരങ്ങള്‍, ശബരിമല ക്ഷേത്രത്തെ കുറിച്ചുള്ള വിവരങ്ങളും, അടിയന്തര സഹായം ആവശ്യമുള്ളവര്‍ക്ക് ബന്ധപ്പെടാനുള്ള നമ്പറുകളും പമ്പ, സന്നിധാനം, സ്വാമി അയ്യപ്പന്‍ റോഡ്, പമ്പ-നീലിമല-സന്നിധാനം എരുമേലി-അഴുതക്കടവ്-പമ്പ, സത്രം ഉപ്പുപാറ-സന്നിധാനം എന്നീ പാതകളില്‍ ലഭിക്കുന്ന സേവനങ്ങളും ഈ ആപ്പില്‍ ലഭ്യമാണ്.