22 Dec 2023 7:00 AM
Summary
- ഏറ്റവും കൂടുതല്‍ പേര്‍ എന്‍ റോള്‍ ചെയ്തിരിക്കുന്ന സംസ്ഥാനം ഉത്തര്‍പ്രദേശാണ്
- ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ 46 ദശലക്ഷം പേരാണ് ഉത്തര്‍പ്രദേശില്‍ എന്‍ റോള്‍ ചെയ്തത്
- രാജ്യത്തെ താഴ്ന്ന വരുമാനക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് സൗജന്യമായി ലഭ്യമാക്കുന്നതാണ് ആയുഷ്മാന്‍ ഭാരത്
ദേശീയ പൊതുജനാരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരത്-പ്രധാനമന്ത്രി ജന്‍ ആരോഗ്യ പദ്ധതിക്ക് തണുത്ത പ്രതികരണം. ലക്ഷ്യമിട്ടത് 55 കോടി പേരുടെ എന്‍ റോള്‍മെന്റാണ്. എന്നാല്‍ ഇതുവരെ 28.45 കോടി പേര്‍ മാത്രമാണ് എന്‍ റോള്‍ ചെയ്തിരിക്കുന്നത്.
രാജ്യത്തെ താഴ്ന്ന വരുമാനക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് സൗജന്യമായി ലഭ്യമാക്കുന്ന ആയുഷ്മാന്‍ ഭാരത്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിമാന പദ്ധതിയായിട്ടാണു കണക്കാക്കുന്നത്. പദ്ധതി പ്രകാരം അര്‍ഹരായവരുടെ ഓരോ കുടുംബത്തിനും പ്രതിവര്‍ഷം 5 ലക്ഷം രൂപ വരെയുള്ള ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നു.
2024 ജനുവരി 26-നകം 55 കോടി പേരെയും ഉള്‍പ്പെടുത്താന്‍ ഒരുങ്ങുകയാണു കേന്ദ്രം.
ഏറ്റവും കൂടുതല്‍ പേര്‍ എന്റോള്‍ ചെയ്തിരിക്കുന്ന സംസ്ഥാനം ഉത്തര്‍പ്രദേശാണ്. 46 ദശലക്ഷം പേരാണ് ഉത്തര്‍പ്രദേശില്‍ എന്റോള്‍ ചെയ്തത്.
തൊട്ടുപിന്നിലായി മധ്യപ്രദേശ് (37 ദശലക്ഷം), ഗുജറാത്ത് (20 ദശലക്ഷം), ഛത്തീസ്ഗഡ് (20 ദശലക്ഷം), മഹാരാഷ്ട്ര (19 ദശലക്ഷം) എന്നീ സംസ്ഥാനങ്ങളുമുണ്ട്.