image

25 Aug 2023 6:46 AM

News

ഓണം ഓഫറുകളുമായി ആക്‌സിസ് ബാങ്ക്

MyFin Desk

axis bank with onam offers
X

Summary

  • ആക്‌സിസ് ബാങ്കിന്റെ ഈസിഡൈനര്‍ ഓഫറില്‍ സ്വിഗ്ഗിയില്‍ പ്രത്യേക കിഴിവുകളും ഡൈന്‍ ഔട്ട് ഡീലുകളും ലഭിക്കും.
  • കൊച്ചി1 കാര്‍ഡ് ഉടമയ്ക്ക് കോമണ്‍ പീരിയഡ് പാസ് ഉപയോഗിച്ച് കൊച്ചി മെട്രോയിലും വാട്ടര്‍ മെട്രോയിലും പരിധിയില്ലാതെ യാത്ര ചെയ്യാം.
  • കേരളത്തിലുടനീളമുള്ള ഉപഭോക്താക്കള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്ന 'ഓപണ്‍ ഡേ' കാംപെയിനും ബാങ്ക് ആരംഭിച്ചിട്ടുണ്ട്.


കൊച്ചി: ഉപഭോക്താക്കള്‍ക്കും കൊച്ചി1 കാര്‍ഡ് ഉടമകള്‍ക്കുമായി ഓണം ഓഫറുകള്‍ അവതരിപ്പിച്ച് ആക്‌സിസ് ബാങ്ക്. ഉപഭോക്താക്കള്‍ക്ക് റീചാര്‍ജുകള്‍, യൂട്ടിലിറ്റി പേയ്‌മെന്റുകള്‍, ബില്‍ സെറ്റില്‍മെന്റുകള്‍ എന്നിവയ്ക്ക് കിഴിവുകള്‍ നല്‍കുന്നതിന് ആക്‌സിസ് ബാങ്ക് ആമസോണ്‍ പേയുമായി സഹകരിക്കും. ആക്‌സിസ് ബാങ്കിന്റെ ഈസിഡൈനര്‍ ഓഫറില്‍ സ്വിഗ്ഗിയില്‍ പ്രത്യേക കിഴിവുകളും ഡൈന്‍ ഔട്ട് ഡീലുകളും ലഭിക്കും. ഇതില്‍ ബാര്‍ബിക്യൂ നേഷന്‍, കൊച്ചി കിച്ചണ്‍ (മാരിയറ്റ്), റോസ്റ്റൗണ്‍ ഗ്ലോബല്‍ ഗ്രില്‍ തുടങ്ങിയ നിരവധി റെസ്റ്റോറന്റുകളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇതിനുപുറമെ എച്ച് ആന്‍ഡി സി സ്റ്റോഴ്‌സ്, ഒലേഷ്യ ഹോട്ടല്‍സ്, ഗോള്‍ഡന്‍ ഡ്രാഗണ്‍, ഇഫ്താര്‍, ചാര്‍ക്കോള്‍ തുടങ്ങിയ തിരഞ്ഞെടുത്ത 50 ലധികം ഔട്ട്‌ലെറ്റുകളുമായും ആക്‌സിസ് ബാങ്ക് സഹകരിക്കുന്നുണ്ട്. ഉപഭോക്താക്കള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ചള്ള ഓഫറുകള്‍ ലഭ്യമാക്കുന്നതിനുമുള്ള തങ്ങളുടെ നിരന്തരമായ പരിശ്രമത്തിന്റെ ഭാഗമാണിതെന്ന് ആക്‌സിസ് ബാങ്ക് കാര്‍ഡ്‌സ്, പേയ്‌മെന്റ്‌സ് മേധാവി സഞ്ജീവ് മോഖെ പറഞ്ഞു.

കൊച്ചി1 കാര്‍ഡില്‍ 20 ശതമാനം എന്ന നിലവിലെ കിഴിവിനൊപ്പം ട്രിപ്പ് പാസുകളില്‍ 60 ശതമാനം വരെ കിഴിവ് ലഭിക്കും. കൂടാതെ കൊച്ചി1 കാര്‍ഡ് ഉടമയ്ക്ക് കോമണ്‍ പീരിയഡ് പാസ് ലഭിക്കും. ഇതുവഴി കൊച്ചി മെട്രോയിലും വാട്ടര്‍ മെട്രോയിലും പരിധിയില്ലാതെ യാത്ര ചെയ്യാം.

കൊച്ചി1 കാര്‍ഡുടമകള്‍ക്ക് യുകെയറില്‍ നിന്നും 299 രൂപയുടെ കോപ്ലിമെന്ററി അംഗത്വം നേടാം. ഇതുവഴി 24 മണിക്കൂറും ഡോക്ടറുടെ ടെലികണ്‍സള്‍ട്ടേഷന്‍, ആംബുലന്‍സ് സേവനം, മരുന്നുകള്‍ക്ക് വിലയില്‍ കിഴിവ് എന്നിവ നേടാം. ഓഗസ്റ്റ് 31 വരെ സംസ്ഥാനത്തുടനീളമുള്ള തിരഞ്ഞെടുത്ത 50 ശാഖകളിലൂടെയാണ് ബാങ്ക് ഈ സേവനങ്ങള്‍ നല്‍കുന്നത്.

കേരളത്തിലുടനീളമുള്ള ഉപഭോക്താക്കള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്ന 'ഓപണ്‍ ഡേ' കാംപെയിനും ബാങ്ക് ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ആസ്റ്റര്‍ മെഡിസിറ്റി, ആസ്റ്റര്‍ മെഡി ലാബ്‌സ്, ആസ്റ്റര്‍ ഫാര്‍മ, ഡ്യൂറോഫ്‌ളെക്‌സ്, സബര്‍ബന്‍ ട്രാവല്‍സ്, പിട്ടാപ്പിള്ളില്‍ ഏജന്‍സികള്‍, കല്യാണ്‍ ജ്വല്ലേഴ്‌സ് എന്നിവയുമായി ബാങ്ക് സഹകരിക്കുന്നതിലൂടെ കിഴുവുകളും, ആനുകൂല്യങ്ങളും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച ഓഫറുകള്‍ നല്‍കുന്നതിലും സാധാരണ ബാങ്കിംഗ് സേവനങ്ങള്‍ക്കു പുറമേ കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതിലും തങ്ങള്‍ സന്തുഷ്ടരാണെന്ന് ബ്രാഞ്ച് ബാങ്കിംഗ്, റീട്ടെയില്‍ ലയബലിറ്റീസ്, പ്രോഡക്ട്‌സ് ഗ്രൂപ്പ് എക്‌സിക്യുട്ടീവും മേധാവിയുമായ രവി നാരായണന്‍ പറഞ്ഞു.