image

15 Dec 2023 10:10 AM

News

നവംബറില്‍ വിമാന യാത്രക്കാരുടെ എണ്ണത്തില്‍ 9 % വര്‍ധന

MyFin Desk

9% increase in air passengers
X

Summary

ആകാശ എയറില്‍ നവംബറില്‍ 5.37 ലക്ഷം പേരാണു യാത്ര ചെയ്തത്


ഇന്ത്യയിലെ ആഭ്യന്തരതലത്തിലുള്ള വിമാനയാത്രക്കാരുടെ എണ്ണത്തില്‍ നവംബര്‍ മാസം 9 ശതമാനം വര്‍ധന കൈവരിച്ചു. 127.36 ലക്ഷം യാത്രക്കാരാണു നവംബറില്‍ വിമാനത്തില്‍ യാത്ര ചെയ്തതെന്നു ഏവിയേഷന്‍ റെഗുലേറ്ററായ ഡിജിസിഎ അറിയിച്ചു. 2023 ഡിസംബര്‍ 15നാണ് 2023 നവംബറിലെ കണക്കുകള്‍ പുറത്തുവിട്ടത്.

കപ്പാസിറ്റി വിനിയോഗത്തില്‍ (occupancy rate) സ്‌പൈസ് ജെറ്റ് ഒക്ടോബറിലെ 90.1 ശതമാനത്തില്‍ നിന്ന് നവംബറില്‍ 90.8 ശതമാനം എന്ന നിലയിലേക്ക് ഉയര്‍ന്നു. ഇക്കാര്യത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ എയര്‍ലൈനായ ഇന്‍ഡിഗോയുടേത് 85.6 ശതമാനമാണ്. ഒക്ടോബറില്‍ 83.3 ശതമാനവുമായിരുന്നു.

യാത്രക്കാരുടെ കാര്യമെടുത്താല്‍ നവംബറില്‍ 61.8 ശതമാനമാണ് ഇന്‍ഡിഗോയുടെ വിപണി വിഹിതം. നവംബറില്‍ വിമാനത്തില്‍ യാത്ര ചെയ്ത 127.36 ലക്ഷം പേരില്‍ 78.76 ലക്ഷം പേരും ഇന്‍ഡിഗോയിലാണു യാത്ര ചെയ്തത്.

രണ്ടാം സ്ഥാനം എയര്‍ ഇന്ത്യയ്ക്കാണ്. 13.34 ലക്ഷം പേരാണ് നവംബറില്‍ എയര്‍ ഇന്ത്യയില്‍ യാത്ര ചെയ്തത്.

മൂന്നാം സ്ഥാനം വിസ്താരയ്ക്കാണ്. 9.7 ശതമാനമാണ് വിപണി വിഹിതം.

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വിമാനക്കമ്പനിയായ ആകാശ എയറാണു നവംബറില്‍ ഏറ്റവും വലിയ കൃത്യനിഷ്ഠ പാലിച്ചത്. ഡല്‍ഹി, ബെംഗളുരു, ഹൈദരാബാദ്, മുംബൈ എന്നീ നാല് മെട്രോ വിമാനത്താവളങ്ങളില്‍ 78.2 ശതമാനമാണ് ഇവരുടെ ടൈം പെര്‍ഫോമന്‍സ്.

ഇക്കാര്യത്തില്‍ ഇന്‍ഡിഗോ രണ്ടാം സ്ഥാനവും, വിസ്താരയ്ക്ക് മൂന്നാം സ്ഥാനവുമാണ്.

ശക്തമായ മഴയാണു പല വിമാനങ്ങള്‍ക്കും കൃത്യനിഷ്ഠ പാലിക്കാന്‍ തടസമായത്.

ആകാശ എയറില്‍ നവംബറില്‍ 5.37 ലക്ഷം പേരാണു യാത്ര ചെയ്തത്. ഇത് വിപണി വിഹിതത്തിന്റെ 4.2 ശതമാനമാണ്.